നി​ല​വി​ളി​ക്കു​ന്നി​ൽ വീ​ണ്ടും കോഴിമാ​ലി​ന്യം ത​ള്ളി
Wednesday, September 18, 2019 11:54 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ളി​ക്കു​ന്നി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ളി. അ​ധി​കൃ​ത​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നി​ല​വി​ളി​ക്കു​ന്ന് പ്ര​ദേ​ശം വീ​ണ്ടും മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യു​ടെ മ​റ​വി​ൽ ഒ​രു ലോ​ഡ് കോ​ഴി അ​വ​ശി​ഷ്ട​മാ​ണ് റോ​ഡ​രി​കി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യി​രി​ക്കു​ന്ന​ത്. പൂ​ക്കോ​ട്ട്കാ​വ് പ​ഞ്ച​ായ​ത്തി​ന്‍റെ​യും ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് നി​ല​വി​ളി​ക്കു​ന്ന്. നാ​യ്ക്ക​ളും, പ​ക്ഷി​ക​ളും കൊ​ത്തി​വ​ലി​ച്ച് റോ​ഡി​ലൂ​ടെ വ്യാ​പി​ച്ചു കി​ട​ക്കു​ക​യാ​ണ് കോ​ഴി​മാ​ലി​ന്യം. കൂ​ടാ​തെ പ​ക്ഷി​ക​ൾ കൊ​ത്തി​വ​ലി​ച്ച് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും കോ​ഴി അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ലി​യ കു​ഴി​യെ​ടു​ത്ത് കോ​ഴി​മാ​ലി​ന്യം സം​സ്ക​രി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

നി​ല​വി​ളി​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഇരുപഞ്ചായത്തുകളിലേയും പഞ്ചാ യത്ത്അധികൃതർ ,ആരോഗ്യ വിഭാഗം അധികൃതർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.