ഗീ​ത​യ്ക്കും കു​ട്ടി​ക​ൾക്കും താങ്ങായി ശി​ശു​വി​ക​സ​ന​വ​കു​പ്പ് രംഗത്ത്
Wednesday, September 18, 2019 11:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ശി​വ​ൻ​കു​ന്നി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു വി​ക​സ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്തു.​ മ​ണ്ണാ​ർ​ക്കാ​ട് ശി​വ​ൻ കു​ന്നി​ൽ നി​ർ​ധ​ന കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യ സം​ഭ​വ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ശി​ശു വി​ക​സ​ന വ​കു​പ്പ് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു കൊ​ണ്ടാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗീ​ത​യാ​ണ് വാ​ട​ക കൊ​ടു​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ വീ​ടു വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്ന​ത്. ര​ണ്ടു മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ പ്രാ​യ​മു​ള്ള അ​ഞ്ചു മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

ഭ​ർ​ത്താ​വി​ന്‍റെ സം​ര​ക്ഷ​ണം ഇ​ല്ലാ​താ​യ​തോ​ടെ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഗീ​ത ശി​വ​ൻ കു​ന്നി​ലെ​ത്തി​യ​ത്. വീ​ട്ടു​വേ​ല​ക​ൾ ചെ​യ്താ​ണ് ഇ​വ​ർ ഉ​പ​ജീ​വ​നം ക​ഴി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി, ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബ​ത്തെ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക്കി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ പ്ര​ഫു​ല്ല ദാ​സ് അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​സീ​മ, ഡെ​യ്സി മാ​ത്യു എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.