പെ​രു​മാ​ട്ടി​യി​ൽ തെ​ങ്ങി​ൽ​തോ​പ്പു​ക​ളി​ൽ വാ​ട്ട​രോ​ഗം വ്യാ​പ​കം
Thursday, September 19, 2019 12:00 AM IST
ചി​റ്റൂ​ർ: പെരുമാട്ടിയിൽ തെങ്ങിൻ തോപ്പുകളിൽ വാട്ടരോഗം വ്യാപ കമാകുന്നു. മൂ​പ്പ​ൻ​കു​ളം മോ​ഹ​ൻ​ദാ​സി​ന്‍റെ തോ​പ്പി​ലെ നൂ​റി​ൽ കൂ​ടു​തൽ ​തെ​ങ്ങു​ക​ളി​ലാ​ണ് ത​ഞ്ചാ​വൂ​ർ വാ​ട്ട​രോ​ഗം വ്യാ​പ​ക​മാ​യി.

പ​ത്തു തെ​ങ്ങു​ക​ൾ മു​റി​ഞ്ഞു വീ​ണു. മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ലി​ബി ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് ജി​ജി സു​ധാ​ക​ര​ൻ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് സി.​ദീ​പ്തി എ​ന്നി​വ​ർ രോ​ഗം ബാ​ധി​ച്ച​തോ​പ്പി​ലെ തെ​ങ്ങു​ക​ൾ പ​രി​ശോ​ധി​ച്ചു.

തെ​ങ്ങി​ന്‍റെ അ​ടി​ഭാ​ഗം അ​ഴു​കി ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം ഒ​ലി​ച്ചി​റ​ങ്ങ​ൽ തെ​ങ്ങി​ന്‍റെ അ​ടി​ഭാ​ഗ​ത്തു കൂ​ണ്‍​പോ​ലെ മു​ള​ച്ചു​പൊ​ന്ത​ൽ എ​ന്നി​വ​യും പ​രി​ശോ​ധി​ച്ചാ​ണ് ത​ഞ്ചാ​വൂ​ർ വാ​ട്ടം സ്ഥി​രീ​ക​രി​ച്ച​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വെ​ള്ളി​മി​ല്ലാ​തെ വേ​ന​ൽ​സ​മ​യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു തെ​ങ്ങു​ക​ൾ ഉ​ണ​ങ്ങി​ന​ശി​ച്ചി​രു​ന്നു.

കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ വാ​ട്ട​രോ​ഗ പ്ര​തി​രോ​ഗ മ​രു​ന്നു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​രു​പ​തും കൂ​ടു​ത​ലും പ​ഴ​ക്ക​മു​ള്ള തെ​ങ്ങു​ക​ളി​ലും രോ​ഗം​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. തെ​ങ്ങ് സ്വ​മേ​ധ​യാ നി​ലം​പ​തി​ക്കു​ന്പോ​ഴാ​ണ് ത​ഞ്ചാ​വൂ​ർ വാ​ട്ട​രോ​ഗം തി​രി​ച്ച​റി​യു​ന്ന​ത്.