ഐ​ടി​ഐ​യി​ൽ ഹോ​ണ്ട​യു​ടെ നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം തു​റ​ന്നു
Saturday, September 21, 2019 11:38 PM IST
പാ​ല​ക്കാ​ട്: ദേ​ശീ​യ നൈ​പു​ണ്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​ണ്ട മോ​ട്ടോ​ർ സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ​യു​ടെ നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം മ​ല​ന്പു​ഴ ഐ​ടി​ഐ​യി​ൽ തു​ട​ങ്ങി. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ല്കു​ക​യാ​ണ് ല​ക്ഷ്യം. ട്രെ​യി​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ശി​വ​ശ​ങ്ക​ര​ൻ, മ​ല​ന്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ സി.​ര​തീ​ശ​ൻ, ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ് ദ​ക്ഷി​ണ മേ​ഖ​ല ഓ​ഫീ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ യോ​ഗേ​ഷ് മാ​ഥൂ​ർ, ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ് ക​സ്റ്റ​മ​ർ സ​ർ​വീ​സ് ദ​ക്ഷി​ണ മേ​ഖ​ലാ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ശ്രീ​വ​ത്സ, ഹോ​ണ്ട​യി​ൽ​നി​ന്നു​ള്ള മ​റ്റു പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പു​തി​യ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.മ​ല​ന്പു​ഴ ഐ​ടി​ഐ​യി​ലെ ഹോ​ണ്ട നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ടൂ​വീ​ല​ർ മെ​യി​ന്‍റ​ന​ൻ​സി​ലും റി​പ്പ​യ​റിം​ഗി​ലും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം നേ​ടാ​നാ​കും. ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ ഹോ​ണ്ട ഡീ​ല​ർ​ഷി​പ്പു​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യും.