ദ്വി​ദി​ന വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പ്
Saturday, September 21, 2019 11:38 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ഫ്ള​വ​റിം​ഗ് ക്യാ​ന്പ് ധോ​ണി​യി​ലെ ലീ​ഡ് കോ​ളേ​ജ് ക്യാ​ന്പ​സ്സി​ൽ ആ​രം​ഭി​ച്ചു .ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ ട്യൂ​ണിം​ഗ് ക്യാ​ന്പു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 84 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് .

ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ അ​സി​സ്റ്റ​ൻ​റ് ക​ള​ക്ട​ർ ചേ​ത​ൻ​കു​മാ​ർ മീ​ണ നി​ർ​വ്വ​ഹി​ച്ചു. പാ​ല​ക്കാ​ട് മൈ​നോ​രി​റ്റി കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. .​കെ .വാ​സു​ദേ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ട്ടാ​ന്പി മൈ​നോ​രി​റ്റി കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. അ​ബ്ദു​ൾ ക​രീം സ്വാ​ഗ​ത​വും ജി​ല്ലാ മൈ​നോ​രി​റ്റി സെ​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഗോ​പ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ക​രി​യ​ർ പ്ലാ​നിം​ഗ്, പ്രീ​മി​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ഠ​ന സാ​ധ്യ​ത​ക​ൾ, സി​വി​ൽ സ​ർ​വ്വീ​സ് ത​യ്യാ​റെ​ടു​പ്പി​ന്‍റെ രീ​തി ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​തോ​മ​സ് ജോ​ർ​ജ്ജ്, എ​ൻ.​പി മു​ഹ​മ്മ​ദ് റാ​ഫി, സി. ​ശ​ബ​രീ​ഷ് എ​ന്നി​വ​ർ ക്ലാ​സ്സു​ക​ൾ ന​യി​ച്ചു. ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും.