ജില്ലയിൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പി​ള​ർ​ന്നു
Saturday, September 21, 2019 11:38 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പി​ള​ർ​ന്നു. ജൂ​ലൈ ആ​റി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ബു കോ​ട്ട​യി​ലി​നെ തി​ര​ഞ്ഞ​ടു​ത്ത​ത് ത​ള്ളി​പ​റ​ഞ്ഞാ​ണ് ജോ​ബി വി. ​ചു​ങ്ക​ത്ത് ക​ണ്‍​വെ​ൻ​ഷ​ൻ വി​ളി​ച്ച് കൂ​ട്ടി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​രെ​ഞ്ഞ​ടു​ത്ത​ത്.

ജി​ല്ലാ പ്ര​സി​ന്‍റാ​യി പി.​എ​സ് സിം​പ്സ​ണെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫി​റോ​സ് ബാ​ബു മ​ണ്ണാ​ർ​ക്കാ​ടി​നെ​യും തി​രെ​ഞ്ഞ​ടു​ത്തു. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ സ​മാ​ന്ത​ര സം​ഘ​ട​ന രൂ​പ​വ​ത്ക്ക​രി​ക്കാ​നാ​ണ് നീ​ക്കം.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി വി. ​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എം ഹ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​ജി​ല്ലാ നേ​താ​ക്ക​ളാ​യ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി. ​കെ ഹെ​ൻ​ട്രി, യു.​എ​ൻ നാ​സ​ർ, കെ.​ആ​ർ ച​ന്ദ്ര​ൻ, ഫൈ​സ​ൽ, സൈ​നു​ദ്ദീ​ൻ പ​ത്തി​രി​പ്പാ​ല, കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.