വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Saturday, September 21, 2019 11:43 PM IST
ആ​ല​ത്തൂ​ർ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ആ​ല​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​തീ​ഷ് ചു​ങ്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രീ​ൻ​ചാ​ന​ൽ സു​ദേ​വ​ൻ, ഷാ​ജു എ​രി​മ​യൂ​ർ, പ്രേ​മ​ൻ സ​ത്യ, ക​ല എ​രി​മ​യൂ​ർ, സു​നി​ൽ കു​ഴ​ൽ​മ​ന്ദം, ഹാ​രി​സ് പ​ത്ത​നാ​പു​രം, ര​ഘു​രാ​ജ് ആ​ല​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി ക​ല എ​രി​മ​യൂ​ർ- പ്ര​സി​ഡ​ന്‍റ്, കാ​ശി​നാ​ഥ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റ്, ര​തീ​ഷ് ചു​ങ്കം-​സെ​ക്ര​ട്ട​റി, അ​ബു​ലൈ​സ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ര​ഘു​രാ​ജ് ആ​ല​ത്തൂ​ർ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.