അ​ട്ട​പ്പാ​ടി​ക്ക് അ​നു​യോ​ജ്യ​മാ​യ ക​ർ​ഷി​ക പാ​ക്കേ​ജ് രൂ​പീ​ക​രി​ക്കു​മെ​ന്ന് വി​. കെ ശ്രീ​ക​ണ്ഠ​ൻ എംപി
Saturday, September 21, 2019 11:43 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ കാ​ർ​ഷി​ക പാ​ക്കേ​ജ് രൂ​പീ​ക​ര​ണം കേ​ന്ദ്ര​ത്തി​ന്‍റ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. അ​റി​യി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ​ക്കും കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള പാ​ക്കേ​ജ് രൂ​പീ​ക​രി​ക്കു​ക​യാ​ണ് മു​ഖ്യ ല​ക്ഷ്യം. ആ​ദി​വാ​സി​ക​ളു​ടെ അ​ന്യാ​ധീ​ന​പ്പെ​ട്ട പ​ര​ന്പ​രാ​ഗ​ത കൃ​ഷി തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും പാ​ക്കേ​ജി​ലൂ​ടെ സാ​ധ്യ​മാ​കും.​ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ സ്ഥി​തി അ​തീ​വ ദ​യ​നീ​യ​മാ​ണ്. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്പോ​ൾ വ​ൻ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.

ക്ര​മം തെ​റ്റി​യ കാ​ലാ​വ​സ്ഥ​യും, കീ​ട​ബാ​ധ​യും, പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല നി​ല​നി​ർ​ത്താ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നി​വാ​ര്യ​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ചു എം ​എ​ൽ എ ​എ​ൻ. ഷം​സു​ദീ​നും മ​റ്റു യൂ ​ഡി എ​ഫ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്കോ​യ​ന്പ​ത്തൂ​ർ, ദേ​ശി​യ പാ​ത​യു​ടെ ഉ​പ​പാ​ത​യാ​ക്കി മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം റോ​ഡ് മാ​റ്റു​ന്ന​തി​ന് ശി​പാ​ർ​ശ ചെ​യ്യും.​മ​ണ്ണാ​ർ​ക്കാ​ട്ചി​ന്ന​ത്ത​ടാ​കം റോ​ഡ് ദേ​ശീ​യ ഉ​പ​പാ​ത​യാ​കു​ന്ന​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വു​ണ്ടാ​കും.

ഇ​ത് സം​ബ​ന്ധി​ച്ചു ദേ​ശി​യ പാ​ത തൗ​തോ​റി​റ്റി​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ട്.​അ​ട്ട​പ്പാ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി അ​ട്ട​പ്പാ​ടി വി​ക​സ​ന അ​തോ​റി​റ്റി രൂ​പി​ക​രി​ക്കും. അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​കോ​പ​നം, നി​രീ​ക്ഷ​ണം, ല​ക്ഷ്യ ബോ​ധം എ​ന്നി​വ​യി​ല്ലാ​ത്ത​താ​ണ് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്.​കു​റു​ക്ക​ൻ​കു​ണ്ടി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ള്ള വ​നം വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ക്ഷേ​ധി​ക്കു​ന്ന​താ​യും എം ​പി അ​റി​യി​ച്ചു.​കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക ലോ​ക​സ​ഭ അ​ഗ്രി​ക്ക​ൾ​ച്ച​ർ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗ​മാ​ണ് എം ​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ.