പ​യ്യ​ന​ടം റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം : പൂ​ർ​ത്തീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു
Monday, October 14, 2019 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​യ്യ​ന​ടം റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം. പൂ​ർ​ത്തീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ഇ​തു വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​രാ​റു​കാ​രി​ലു​ള​ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യി ഡി​വൈ​എ​ഫ്ഐ പ​റ​ഞ്ഞു. അ​പാ​ക​ത​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും, മ​ന്ത്രി​ക്കു​മാ​ണെ​ന്ന​റി​യി​ച്ച എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം എ​ന്തു​കൊ​ണ്ട് അ​റി​യി​ച്ചി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് ശ്രീ​രാ​ജ് ആ​രോ​പി​ച്ചു.

ഇ​തേ സ​മ​യം ക​രാ​റു​കാ​രെ മാ​റ്റു​ന്ന​ത് പ​ണി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് കാ​ല​താ​മ​സം വ​രു​മെ​ന്ന് കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഹു​സൈ​ൻ കോ​ള​ശ്ശേ​രി ആ​ശ​ങ്ക​യ​റി​യി​ച്ചു. ഇ​തി​നി​ടെ കു​മ​രം​പു​ത്തൂ​രി​ൽ ലീ​ഗി​ലും, സി ​പി എ​മ്മി​ലും ഒ​രു​പോ​ലെ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ ന​ട​ത്തി​പ്പി​ന് പ്ര​തി​കൂ​ല​മാ​യി ഭ​വി​ക്കു​ന്നു​വെ​ന്ന ശ്രു​തി​യു​മു​ണ്ട്. മാ​മൂ​ലു​ക​ൾ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ൾ​ക്ക് ഒ​രു കാ​ര​ണ​മാ​യ​തെ​ന്നും ചി​ല വി​ഭാ​ഗ​ങ്ങ​ളി​ൽ സം​സാ​ര​മു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ൽ നി​ന്ന് 21 കോ​ടി അ​ൻ​പ​ത് ല​ക്ഷം രൂ​പ​ക്കാ​ണ് പ​യ്യ​ന​ടം റോ​ഡ് നി​ർ​മ്മാ​ണം ടെ​ൻ​ഡ​ർ ചെ​യ്ത​ത്. 16 കോ​ടി നാ​ൽ​പ​ത് ല​ക്ഷം രൂ​പ​ക്കാ​ണ് ചെ​ന്നൈ കോ​ട​ന്പാ​ക്കം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​സി പി ​എ​ഞ്ചി​നീ​യ​റി​ങ്ങ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. എം ​ഇ എ​സ് കോ​ളേ​ജ് മു​ത​ൽ നെ​ച്ചു​ള്ളി ക​ഷാ​യ​പ്പ​ടി വ​രെ​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ ദൈ​ർ​ഘ്യം. 8 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​റി​ങ്ങ് ന​ട​ത്തേ​ണ്ട​ത്. ഇ​രു​വ​ശ​ത്തും ഒ​ന്ന​ര മീ​റ്റ​ർ വീ​ത​മു​ള്ള അ​ഴു​ക്കു​ചാ​ലു​ൾ​പ്പെ​ടെ എ​ട്ട​ര മീ​റ്റ​റാ​ണ് ആ​കെ വീ​തി വേ​ണ്ട​ത്. നി​ർ​മ്മാ​ണ​ത്തി​ലെ അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും സം​ഘ​ടി​പ്പി​ച്ച് പ​യ്യ​ന​ടം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​രാ​നി​രി​ക്കു​ക​യാ​ണ്.