ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു നീക്കി
Monday, October 14, 2019 11:28 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ചെ​ത്ത​ല്ലൂ​ർ കാ​വു​വ​ട്ട​ത്തെ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ​തും അ​പ​ക​ട​ഭീ​ഷ​ണി​യു​മാ​യ ഭീ​മ​ൻ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു. ഷൊ​ർ​ണൂ​ർ ജ​ല​അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഭ​ര​ണി പൊ​ളി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.
നാ​ല്പ​തു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച സം​ഭ​ര​ണി​യു​ടെ സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ർ​ന്ന് ക​ന്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന രീ​തി​യി​ലും കാ​ലു​ക​ൾ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ദ്ര​വി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.
ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ നി​ല​വി​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന സ്ഥി​തി​യാ​യ​തോ​ടെ സ​മീ​പ​ത്തെ കു​റു​ന്പോ​ട്ടു​തൊ​ടി ഫാ​ത്തി​മ​യു​ടെ കു​ടും​ബം ഭീ​തി​യി​ലാ​യി​രു​ന്നു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​യ​ത്ന​ത്തി​ലാ​ണ് ജ​ല​സം​ഭ​ര​ണി മു​ഴു​വ​നാ​യി പൊ​ളി​ച്ച​ത്.