ക്ലേ ​മോ​ഡ​ലിം​ഗ് മ​ത്സ​ര​ത്തി​ൽ അ​ഭി​ന​ന്ദ് മി​ടു​ക്ക​ൻ
Monday, October 14, 2019 11:28 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ത്സ​ര​ത്തി​ൽ അ​ടു​ത്തി​രി​ക്കു​ന്ന​വ​രു​ടെ പ്രാ​യ​ക്കൂ​ടു​ത​ലോ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളോ ഈ ​ഒ​ന്നാം​ക്ലാ​സു​കാ​ര​ൻ അ​ഭി​ന​ന്ദ് നോ​ക്കു​ന്നി​ല്ല.
ക്ലേ ​മോ​ഡ​ലിം​ഗ് മ​ത്സ​ര​ത്തി​ൽ ത​ന്‍റെ നി​ർ​മാ​ണ​വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ക​യാ​ണ് വ​ട​ക്ക​ഞ്ചേ​രി മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ളി​ലെ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ. അ​ഭി​ന​ന്ദി​ന്‍റെ ക​ര​വി​രു​തി​ൽ ജ​ല​ജീ​വി​ക​ളു​ടെ​യും മ​റ്റും വി​സ്മ​യ​രൂ​പ​ങ്ങ​ൾ ജ·​മെ​ടു​ക്കു​ന്പോ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​ശ്വ​ര്യം.
ആ​യ​ക്കാ​ട് സി​എ ഹ​യ​ർ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ മേ​ള​യാ​ണ് മി​ക​വു​ക​ളു​ടെ മേ​ള​യാ​യി മാ​റി​യ​ത്. ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യം, ഗ​ണി​ത, സാ​മൂ​ഹ്യ​ശാ​സ്ത്ര, അ​ടി​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യാ​ണ് ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ആ​യ​ക്കാ​ട് എ​ച്ച്എ​സ്എ​സ്, എ​ൽ​പി സ്കൂ​ൾ, വ​ട​ക്ക​ഞ്ചേ​രി മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്.
സ​ബ് ജി​ല്ല​യി​ലെ 82 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 2572 വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തെ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ശാ​സ്ത്ര​മേ​ള​യു​ടെ മാ​ന്വ​ൽ പ​രി​ഷ്ക​ര​ണം​വ​ഴി എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളു​ടെ ശാ​സ്ത്രോ​ത്സ​വം സ​ബ് ജി​ല്ലാ​ത​ല​ത്തി​ൽ അ​വ​സാ​നി​ക്കും.
നേ​ര​ത്തെ യു​പി വി​ഭാ​ഗ​ത്തി​നു സം​സ്ഥാ​ന​ത​ലം മ​ത്സ​രം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി​ജു മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.മേ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ല​ളി​താം​ബി​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ടി.​ഒൗ​സേ​പ്പ്, ബ്ലോ​ക്ക് മെം​ബ​ർ വി.​പ്ര​ഭാ​ക​ര​ൻ, വാ​ർ​ഡ് മെം​ബ​ർ എം.​മ​നോ​ജ്, എ​ഇ​ഒ പി.​എ.​ബ​ഷീ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, എം.​കെ.​സു​രേ​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ മ​റീ​ന പോ​ൾ, ക​ണ്‍​വീ​ന​ർ എ.​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള ഇ​ന്നു സ​മാ​പി​ക്കും.