വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും വ​യ​ലി​ൽ ഇ​റ​ങ്ങി ഞാ​റു​ന​ട്ടു
Tuesday, October 15, 2019 10:55 PM IST
ത​ച്ച​ന്പാ​റ: പു​തു​ത​ല​മു​റ​യെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ വ​യ​ലി​ലി​റ​ങ്ങി ഞാ​റു​ന​ട്ടു.
സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബും ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് കു​റ്റം​പാ​ടം കെ.​കെ.​സു​ന്ദ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ർ​ഷ​ക​രും പ​ങ്കു​ചേ​ർ​ന്നു.​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് കാ​ർ​ഷി​ക അ​റി​വു​ക​ൾ പ​ക​രാ​നും കൃ​ഷി പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ൽ ര​ണ്ടാ​ഴ്ച മു​ന്പ് നെ​ൽ​കൃ​ഷി​ക്ക് ഞാ​ർ ബെ​ഡ് ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം വി​ദ്യാ​ർ​ത്ഥി​ക​ളും ക​ർ​ഷ​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യി​രു​ന്നു. കൊ​യ്ത്തു വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കും.
മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​കെ.​സാ​ജ​ൻ, മു​ൻ എ​ഡി​എ ഇ.​കെ.​യൂ​സ​ഫ്, കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ശാ​ന്തി​നി, ക​ർ​ഷ​ക​രാ​യ കെ.​സി.​മ​ത്താ​യി, സേ​തു​മാ​ധ​വ​ൻ, സു​ന്ദ​ര​ൻ, ക​റ​പ്പ​ൻ, അ​ധ്യാ​പ​ക​രാ​യ ബി​ജു ജേ​ക്ക​ബ്, ശ്രീ​ജി​ത്ത്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ സെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.