വാ​ർ​ഷി​കവും ഓണാഘോഷവും ന​ട​ത്തി
Tuesday, October 15, 2019 10:55 PM IST
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​ല്ലൂ​ർ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സെ​ന്തൂ​ർ​മ​ഹ​ലി​ൽ ആ​ഘോ​ഷി​ച്ചു. തി​രു​പ്പൂ​ർ കോ​റ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റു​മാ​യ കോ​റ​ൽ വി​ശ്വ​നാ​ഥ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ മ​ല​യാ​ളി​സ​മാ​ജം പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ല​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. എം​ജെ​ടി ചി​ട്ട് ഫ​ണ്ട്സ് എം​ഡി​എം​സി തോ​മ​സ്, സി​ടി​എം​എ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ രാ​ജ​ൻ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് സ​മാ​ജ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ലു​ള്ള പ​ത്തു​വ​ർ​ഷ​ത്തെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​പ​റ​ഞ്ഞു.
ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം സ​മാ​ജ​ത്തി​ന്‍റെ വ​നി​താ വി​ഭാ​ഗം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം ന​ല്കി. പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ സോ​വ​നീ​ർ പ​വി​ഴം ജ്വ​ല്ല​റി ചെ​യ​ർ​മാ​ൻ സി.​വി.​സ​ണ്ണി എം​ജെ​ടി ചി​ട്ട് ഫ​ണ്ട് സ് ​എം​ഡി​എം സി.​തോ​മ​സി​നു ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു.