ലോ​ക മു​ട്ട ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, October 15, 2019 10:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് കോ​ളേ​ജ് ഓ​ഫ് ഏ​വി​യ​ൻ സ​യ​ൻ​സ​സ് ആ​ൻ​ഡ് മാ​നേ​ജ്മ​ന്‍റി​ൽ ലോ​ക മു​ട്ട​ദി​നം ആ​ഘോ​ഷി​ച്ചു. മു​ട്ട​യു​ടെ ഗു​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച ലോ​ക മു​ട്ട ദി​നം ആ​യി ആ​ച​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത പ​രി​പാ​ടി കോ​ളേ​ജ് ഡീ​ൻ പ്രൊ​ഫ. ഡോ. ​ജി. ഗി​രീ​ഷ് വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ത്യ ജീ​വി​ത​ത്തി​ൽ മു​ട്ട​യു​ടെ പ്രാ​ധാ​ന്യ​വും ആ​ധു​നി​ക സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ മു​ട്ട​യു​ടെ വി​പ​ണി സാ​ധ്യ​ത​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.
യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി യു​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നി​ർ​മ​ൽ സു​രേ​ന്ദ്ര​ൻ, അ​ന​ന്ദ​ന, നി​ള, അ​ർ​ച്ച​ന വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും അ​ധ്യാ​പ​ക​രാ​യ ഡോ. ​സ്റെ​ല്ല സി​റി​യ​ക്, ഡോ.​ടി.​പി. ഷം​ന , ഡോ. ​പ്ര​സൂ​ണ്‍ എ​സ്. എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കോ​ഴി​മു​ട്ട, കാ​ട​മു​ട്ട എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മു​ട്ട കൊ​ണ്ടു​ള്ള പാ​ച​ക മ​ത്സ​ര​വും മു​ട്ട​യി​ലു​ള്ള ചി​ത്ര ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.