ഉൗ​ട്ട​റ-​ചു​ള്ളി​മ​ട റോ​ഡ് ത​ക​ർ​ന്നു; യാ​ത്രാ​ദു​രി​തം
Tuesday, October 15, 2019 10:57 PM IST
കൊ​ല്ല​ങ്കോ​ട്: ഉൗ​ട്ട​റ-​ചു​ള്ളി​മ​ട റോ​ഡ് ത​ക​ർ​ന്നു യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ഇ​തു​വ​ഴി​പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​ല്ക്കു​ന്ന​തു പ​തി​വാ​ണ്. സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന നാ​ലു സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ നി​ല​വി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്.
റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​തും നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ഉൗ​ട്ട​റ-​ചു​ള്ളി​മ​ട റോ​ഡ്, പ​ട്ട​ഞ്ചേ​രി, വ​ണ്ടി​ത്താ​വ​ളം, കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്ത് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്.
മി​ക്ക​സ​മ​യ​ത്തും ര​ക്ഷി​താ​ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​നും തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കാ​നും പോ​കു​ന്ന​തി​നാ​ൽ ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.താ​ലൂ​ക്ക്, ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു​പോ​കു​ന്ന ജീ​വ​ന​ക്കാ​രും യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. പ​ല​രും ര​ണ്ടും മൂ​ന്നും കി​ലോ​മീ​റ്റ​ർ ദൂ​രം​ന​ട​ന്ന് ഉൗ​ട്ട​റ​യി​ലെ​ത്തി​യാ​ണ് ബ​സ് ക​യ​റു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി നാ​ലും അ​ഞ്ചും കി​ലോ​മീ​റ്റ​ർ​ദൂ​രം ന​ട​ക്കേ​ണ്ട​താ​യി വ​രു​ന്ന​ത് ജ​ന​ങ്ങ​ളെ കു​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.അ​സു​ഖം ബാ​ധി​ച്ച​വ​ർ കൊ​ല്ല​ങ്കോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി
ത്സ​യ്ക്കെ​ത്ത​ണ​മെ​ങ്കി​ൽ 100, 120 രൂ​പ ഓ​ട്ടോ​യ്ക്കും ന​ല്ക​ണം. ഈ ​സ്ഥ​ല​ത്ത് കൂ​ടു​ത​ലും നി​ർ​ധ​ന കു​ടും​ബ​ക്കാ​രാ​ണെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ച്ചു ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ന്ന​വ​രു​ണ്ട്.
ഈ ​റോ​ഡി​ന്‍റെ പ​രി​ധി​യി​ലു​ള്ള മൂ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മ​ത്സ​രി​ക്കു​ന്ന​താ​ണ് ത​ക​ർ​ച്ച​യി​ലു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണ​വും നി​ല​വി​ലു​ണ്ട്.റോ​ഡി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ മി​ക്ക​തും അ​ണ​ഞ്ഞു കി​ട​പ്പാ​ണ്. റോ​ഡും തെ​രു​വു​വി​ള​ക്കു​ക​ളും ശ​രി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ​ക​ളി​ൽ ന​ല്കു​ന്ന പ​രാ​തി​ക​ളും അ​വ​ഗ​ണ​ന​യി​ലാ​ണ്. വ​ർ​ധി​ച്ചു വ​രു​ന്ന പ​ന്നി​ശ​ല്യം കാ​ര​ണം രാ​ത്രി കാ​ൽ​ന​ട​യാ​ത്ര​യും ഭീ​തി​ജ​നക​ീയമാ​യി​രി​ക്കു​ക​യാ​ണ്.
വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് സ്വ​ദേ​ശി​യാ​യ ജ​യ​ൻ രാ​ത്രി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ​ന്നി​യി​ടി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും റോ​ഡു​വ​ക്ക​ത്തു വ​ള​ർ​ന്നു​നി​ല്ക്കു​ന്ന പാ​ഴ്ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി​ക​ളെ കാ​ണാം.