ഹ​രി​ത​ദൃ​ഷ്ടി പ​രി​ശീ​ല​നം ന​ല്കി
Tuesday, October 15, 2019 10:57 PM IST
അ​ഗ​ളി: ഹ​രി​ത കേ​ര​ള​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഉ​പ​മി​ഷ​നു​ക​ളാ​യ കൃ​ഷി, ജ​ല​സം​ര​ക്ഷ​ണം, മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫീ​ൽ​ഡ് ത​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​പ്പ് ഹ​രി​ത​ദൃ​ഷ്ടി ഏ​ക​ദി​ന പ​രി​ശീ​ല​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ശ​ങ്ക​ര​ൻ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള​മി​ഷ​ൻ ടെ​ക് നി​ക്ക​ൽ അ​സി​സ്റ്റന്‍റുമാ​രാ​യ ജി​തി​ൻ, ഷി​ജി​ത്ത് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. കി​ല ഫാ​ക്ക​ൽ​റ്റി ഹ​സ​ൻ മു​ഹ​മ്മ​ദ് ഹ​രി​ത​കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ രാ​ഗേ​ഷ്, കെ.​പ്ര​താ​പ​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ എ.​പി.​രാ​ഘ​വ​ൻ, ജി​ഇ​ഒ ത​ങ്ക​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നു പ​ഞ്ചാ​യ​ത്തി​ലെ​യും സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, കൃ​ഷി ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത്, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, വി​ഇ​ഒ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നാ​ർ​ത്ഥി​ക​ൾ.