മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ ര​ണ്ടി​ന്
Wednesday, October 16, 2019 10:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ കോ​ട്ടോ​പ്പാ​ടം ക​ല്ല​ടി അ​ബ്ദു​ഹാ​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ര​ണ്ടി​ന് സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ 11 വേ​ദി​ക​ളി​ലാ​യി സ്റ്റേ​ജി​ന​ങ്ങ​ളും ന​ട​ക്കും.
സ്കൂ​ൾ​ത​ല ഓ​ണ്‍​ലൈ​ൻ എ​ൻ​ട്രി​ക​ൾ 20നു​മു​ന്പും സോ​ണ​ൽ​ത​ലം 25നു​മു​ന്പും പൂ​ർ​ത്തി​യാ​ക്ക​ണം. എ​ൻ​ട്രി​ഫോം പ്രി​ന്‍റൗ​ട്ട് 21 ന് ​എ​ഇ​ഒ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. മേ​ള​യി​ൽ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പാ​ക്കും. സം​ഘാ​ട​ക​സ​മി​തി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് താ​ളി​യി​ൽ ലോ​ഗോ​പ്ര​കാ​ശ​നം ചെ​യ്തു. വി​യ്യ​ക്കു​റി​ശി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ സി.​കെ.​സു​ധീ​ർ കു​മാ​റാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.