ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ: മാ​ലി​ന്യ സം​സ്ക​ര​ണ മാ​തൃ​ക സ​ന്ദ​ർ​ശി​ച്ച് കി​ല സം​ഘം
Friday, October 18, 2019 11:09 PM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ മാ​തൃ​ക​ക​ൾ പ​ഠി​ക്കാ​ൻ കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മെ​ത്തി.
സം​സ്ഥാ​ന​ത്ത വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കി​ല സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് 50 അം​ഗ സം​ഘ​മെ​ത്തി​യ​ത്.
മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല ശ്ര​ദ്ധ​നേ​ടി​യ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം പ​ഠി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റ്, ന​ഗ​ര​സ​ഭ ഓ​ഫീ​സ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് എ​ന്നി​വ സം​ഘാംഗങ്ങൾ സ​ന്ദ​ർ​ശി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, കെ.​എ. ഷീ​ബ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി.​പ്രീ​ത്, ജി.​സാ​ദി​ഖ് അ​ലി, എ​സ്.​എ​സ്.​സു​ബ്ര​ദാം, സി.​ഷീ​ജ, കൗ​ണ്‍​സി​ല​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.