വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന തി​രു​നാ​ൾ 27ന്
Friday, October 18, 2019 11:10 PM IST
ധോ​ണി: ധോ​ണി സെ​ന്‍റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന തി​രു​നാ​ൾ ന​വ​നാ​ൾ ആ​ച​ര​ണ​ത്തോ​ടെ 19നു ​തു​ട​ങ്ങി 27ന് ​ആ​ഘോ​ഷി​ക്കും. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് 21 മു​ത​ൽ 26 വ​രെ വി​വി​ധ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​കും.
തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റം കാ​ർ​മി​ക​നാ​കും. 31ന് ​വൈ​കു​ന്നേ​രം 4.30ന് ​മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല സ​മാ​പ​ന പ്രാ​ർ​ഥ​ന. അ​ഞ്ചി​ന് മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ധോ​ണി പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി.തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ബി​ജു പ്ലാ​ത്തോ​ട്ട​ത്തി​ൽ, കൈ​ക്കാ​രന്മാ​രാ​യ ജോ​ജി തൈ​ച്ചേ​രി, ഷാ​ജി കാ​ക്ക​നാ​ട്ടു​ശേ​രി തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​ധ്യാ​പ​ക ഒ​ഴി​വ്

അ​ഗ​ളി: ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് അ​ട്ട​പ്പാ​ടി​യി​ൽ 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് (ഡി​ഗ്രി), ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ എ​ൻ​ട്രി) എ​ന്നീ ത​സ്തി​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​വ​ശ്യ​മു​ണ്ട്.താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് 22ന് ​രാ​വി​ലെ 10നും ​ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​ന്നേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും കോ​ള​ജി​ൽ മു​ഖാ​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോൺ- 04924254699