വ​ണ്ടി​ത്താ​വ​ള​ത്ത് ത​ക​ർ​ന്ന ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Saturday, October 19, 2019 11:14 PM IST
വ​ണ്ടി​ത്താ​വ​ളം: ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. വ​ണ്ടി​ത്താ​വ​ളം കെ​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു പി​റ​കി​ലു​ള്ള ബ​ണ്ടാ​ണ് ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ൽ കാ​ര​ണം സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് വെ​ള്ളം അ​ക​ത്തു​ക​യ​റി ടോ​യ്ല​റ്റു​ക​ൾ ന​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ വ​ഴി പ​ട്ട​ഞ്ചേ​രി, പു​തു​ന​ഗ​രം, ത​ത്ത​മം​ഗ​ലം, കൊ​ടു​വാ​യൂ​ർ, പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നെ​ൽ​കൃ​ഷി​ക്കു​ള്ള ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു.

നെ​ൽ​ച്ചെ​ടി​ക്ക് വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ ക​ർ​ഷ​ക​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വ​ണ്ടി​ത്താ​വ​ള​ത്തു ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​ത് ഉ​ട​നേ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർഷ​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ക​ർ​ന്ന ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

ഇ​തി​നി​ടെ ര​ണ്ടു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ മ​ഴ​പെ​യ്ത​തി​നാ​ൽ പു​ന​ർ​നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. മ​ഴ നി​ല​ച്ചാ​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും. ഇ​ട​തു​ക​നാ​ലി​ന്‍റെ കാ​ല​പ്പ​ഴം​മൂ​ലം മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ബ​ണ്ടു​പൊ​ട്ടി​യും സ്ലാ​ബു​ക​ൾ ഇ​ള​കി​വീ​ണും വ്യാ​പ​ക​തോ​തി​ലാ​ണ് ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്.

ആ​റു​മാ​സം മു​ന്പ്, പ​ന്ത​ൽ​മൂ​ച്ചി പാ​റ​മേ​ട്ടി​ൽ ബ​ണ്ടു​ത​ക​ർ​ന്ന് വീ​ടുക​ൾ, മ​ദ്ര​സ സ്കൂ​ൾ കെ​ട്ടി​ടം, നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കോ​ളേ​ജ് കെ​ട്ടി​ടം എ​ന്നി​വ​യ്ക്കു നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു ബ​ണ്ട് ത​ക​ർ​ന്ന​ത്. ഭാ​ഗ്യം തു​ണ​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്.
ബ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ജ​ല​സേ​ച​ന വ​കു​പ്പി​നു മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​താ​ണ് സ​ർ​വ​നാ​ശ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ക​ന്പാ​ല​ത്ത​റ ഏ​രി മു​ത​ൽ പെ​രു​വെ​ന്പ് വ​രെ ഇ​രു​പ​തു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​നാ​ൽ ബ​ണ്ടു​ക​ൾ ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

1975-ൽ ​ഇ​ട​തു​ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു​വ​രേ​യും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. ര​ണ്ടാം വി​ള​യി​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ക​നാ​ലി​ൽ ത​ക​രാ​റാ​ലാ​യി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.