അ​രി​മി​ല്ലു​ക​ൾ സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കണം: ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം
Saturday, October 19, 2019 11:14 PM IST
പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണം ച​ർ​ച്ച അ​നി​ശ്ചി​ത​മാ​യി നീ​ട്ടി നെ​ൽ​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന അ​രി​മി​ല്ലു​കാ​രു​ടെ സ​മീ​പ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ മി​ല്ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ജി​ല്ല​യി​ൽ കൊ​യ്ത്തു​തു​ട​ങ്ങി​യി​ട്ടും മി​ല്ലു​ക​ളു​മാ​യി ഇ​തു​വ​രെ ഉ​ട​ന്പ​ടി​യു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു വെ​ള്ള​ത്തി​ൽ കി​ട​ന്നു ന​ശി​ക്കു​ന്ന​തു നോ​ക്കി​നി​ല്ക്കാ​നേ ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നു​ള്ളൂ. ഈ ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ സം​ഭ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി​മി​ല്ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, സി.​കെ.​രാ​മ​ദാ​സ്, കെ.​എ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​പ്രേ​മ​കു​മാ​ര​ൻ, പ്ര​ദീ​പ് മ​ല്ല​ൻ, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.