ഡ്യൂ​ട്ടി സ​മ​യം: അ​ധ്യാ​പി​ക​മാ​രു​ടെ പ​രാ​തി കൂ​ടു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ൻ
Saturday, October 19, 2019 11:14 PM IST
പാലക്കാട്: ഡ്യൂ​ട്ടി സ​മ​യം കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പി​ക​മാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന​താ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു.

പ​ത്ത് അ​ധ്യാ​പി​ക​മാ​രു​ള്ള സ്കൂ​ളു​ക​ളി​ൽ ഇ​ന്‍റേണ​ൽ കം​പ്ലൈ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ത്തി​നു​മെ​തി​രെ അ​ധ്യാ​പി​ക​മാ​രു​ടെ പ​രാ​തി ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മ്മ​മാ​ർ​ക്ക് മ​ക്ക​ളി​ൽ നി​ന്നും സം​ര​ക്ഷ​ണം ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ചും അ​തി​ർ​ത്തി ത​ർ​ക്കം സം​ബ​ന്ധി​ച്ചു​മാ​ണ് ല​ഭി​ച്ച മ​റ്റു പ്ര​ധാ​ന പ​രാ​തി​ക​ൾ. 55 പ​രാ​തി​ക​ളാ​ണ് മൊ​ത്തം ല​ഭി​ച്ച​ത്. 15 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. അ​ഞ്ച് പ​രാ​തി​ക​ളി​ൽ വ​കു​പ്പു​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും 35 എ​ണ്ണം അ​ടു​ത്ത അ​താ​ല​ത്തി​ലേ​ക്ക് മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്ത​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ഷി​ജി ശി​വ​ജി, ഇ.​എം. രാ​ധ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.