കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന വാ​ഹ​ന​ക്കു​രു​ക്ക്; പാ​ല​ക്കാ​ടു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Saturday, October 19, 2019 11:14 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ളേ​റെ നീ​ളു​ന്ന വാ​ഹ​ന​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ന്പോ​ൾ തൃ​ശൂ​രി​ൽ​നി​ന്നും പാ​ല​ക്കാ​ടു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പാ​ല​ക്കാ​ടു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷൊ​ർ​ണൂ​ർ, വ​ട​ക്കാ​ഞ്ചേ​രി വ​ഴി തൃ​ശൂ​രി​ലെ​ത്തി മ​റ്റു​ദി​ശ​ക​ളി​ലേ​ക്ക് പോ​കാം. ആ​ല​ത്തൂ​രി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ല​മ​ൽ​മു​ക്ക്, കാ​വ​ശേ​രി, പ​ഴ​യ​ന്നൂ​ർ, ചേ​ല​ക്ക​ര, വാ​ഴ​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി വ​ഴി​യും തൃ​ശൂ​രി​ലെ​ത്താം.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും പു​ളി​ങ്കൂ​ട്ടം​വ​ഴി മ​ണ​പ്പാ​ടം, പ്ലാ​ഴി​പാ​ലം ക​ട​ന്ന് പ​ഴ​യ​ന്നൂ​ർ, ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി​വ​ഴി​യും പോ​കാ​നാ​കും. പ​ന്ത​ലാം​പാ​ടം, വാ​ണി​യ​ന്പാ​റ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ക​ല്ലി​ങ്ക​ൽ​പാ​ടം​വ​ഴി എ​ള​നാ​ട്, പ​ഴ​യ​ന്നൂ​ർ, ചേ​ല​ക്ക​ര​വ​ഴി വ​ട​ക്കാ​ഞ്ചേ​രി എ​ത്തി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കാം.

തൃ​ശൂ​രി​ൽ​നി​ന്നും വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് പോ​കേ​ണ്ട​വ​ർ​ക്കും ഇ​തേ​വ​ഴി​ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാം. വാ​ഴ​ക്കോ​ട് മു​ത​ൽ വ​ട​ക്കാ​ഞ്ചേ​രി​വ​രെ ആ​റു​കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് കു​ഴി​യാ​ണെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം ന​ല്ല റോ​ഡാ​ണ്. വ​ള​വു​ക​ൾ കൂ​ടു​ത​ലാ​ണെ​ന്ന് മാ​ത്രം. വാ​ഹ​ന​ത്തി​ര​ക്കും ഈ ​റൂ​ട്ടി​ൽ കു​റ​വു​ണ്ട്.

കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ൾ കി​ട​ന്ന് ക​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റു​വ​ഴി​ക​ളി​ല്ല. കു​തി​രാ​ൻ കു​രു​ക്കി​ൽ​പെ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു​പോ​കാ​നാ​യി പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ണ്ടാ​യാ​ൽ മ​തി. ആ​ല​ത്തൂ​രി​ലും വ​ട​ക്ക​ഞ്ചേ​രി​യി​ലും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടാ​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കു​തി​രാ​നി​ൽ കു​ടു​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാം. ഇ​ത്ത​ര​ത്തി​ൽ മ​ണ്ണു​ത്തി​യി​ലും മു​ടി​ക്കോ​ടും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട​ണം. കു​തി​രാ​നി​ൽ ഏ​തു​സ​മ​യ​വും ഹൈ​വേ പോ​ലീ​സി​ന്‍റെ സേ​വ​ന​മു​ള്ള​തി​നാ​ൽ വാ​ഹ​ന​ക്കു​രു​ക്ക് നീ​ളു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം ന​ല്കി വാ​ഹ​ന​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നാ​കും.

കു​തി​രാ​നി​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ക്കു​രു​ക്ക് തു​ട​രു​ന്ന​തി​നാ​ൽ തൃ​ശൂ​ർ-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ-​ഗോ​വി​ന്ദാ​പു​രം തു​ട​ങ്ങി​യ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്കു തൊ​ഴി​ലി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും പോ​കാ​നാ​കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഈ ​വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ൾ ത​ന്നെ​യാ​ണ്.