ട്രോ​മ സെ​ൻ​റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, October 19, 2019 11:17 PM IST
കോ​യ​ന്പ​ത്തൂ​ർ: സു​ന്ദ​രാ​പു​രം ഫിം​സ് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ർ​ത്തോ​പീ​ഡി​ക്, ട്രോ​മ സെ​ൻ​റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. രോ​ഗി​ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്രീ ​എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ് ലൈ​ൻ ആം​ബു​ല​ൻ​സ് സ​ർ​വീ​സും സേ​വ​ന​മാ​രം​ഭി​ച്ചു. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പെ​രു​മാ​ൾ ക്രൈം ​ആ​ൻ​ഡ് ട്രാ​ഫി​ക് ഓ​ർ​ത്തോ​പീ​ഡി​ക്, ട്രോ​മ​സെ​ൻ​റ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ന​ല്കു​ക​യാ​ണ് ആ​ശു​പ​ത്രി​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന്് ട്രോ​മ കെ​യ​ർ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഫിം​സ് ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്.​മു​രു​ക​ദാ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധി​പ്പി​ച്ചു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും കോ​വൈ​പു​തൂ​ർ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ൻ​റ​റി​ലെ പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും കു​റി​ച്ചി​വ​രെ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. തു​ട​ർ​ന്ന് അ​ഞ്ഞൂറോ​ളം​പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഹെ​ൽ​മെ​റ്റു​ക​ൾ ന​ല്കി.