ഹരിതദൃഷ്ടി: ക്ലാ​സ് ന​ട​ത്തി
Saturday, October 19, 2019 11:20 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ​യും കി​ല​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത​ദൃ​ഷ്ടി എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നെ കു​റി​ച്ചു​ള്ള ക്ലാ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ യൂ​സ​ഫ് പാ​ല​ക്ക​ൽ, രാ​ജ​ൻ, രു​ഗ്മി​ണി, ച​ന്ദ്രി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്പി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ഐ​ക​ഐം ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജി​ത്ത്, വി.​കെ.​സ​ജീ​വ്, ര​ജി​ത എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കി​ല ഫാ​ക്ക​ൽ​റ്റി പി.​എ.​ഹ​സ​ൻ മു​ഹ​മ്മ​ദ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ, ഗ്രാ​മ​സേ​വ​ക​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, ഓ​വ​ർ​സി​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ർ​ക്കാ​ണ് ക്ലാ​സ് ന​ല്കി​യ​ത്.