പാ​ന്പ​ൻ​തോ​ട് ആ​ദി​വാ​സി​കോ​ള​നി​ക്കാ​രു​ടെ ദു​രി​തം എ​ന്നു തീ​രും
Monday, October 21, 2019 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ പൂ​ഞ്ചോ​ല​മ​ല മു​ക​ളി​ലു​ള്ള പാ​ന്പ​ൻ​തോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കാ​രു​ടെ ദു​രി​തം തു​ട​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് അ​റി​യു​ന്ന​തി​നും ഇ​വി​ടെ ആ​രു​മെ​ത്തി​യി​ട്ടി​ല്ല.

ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ കാ​ണാ​നാ​കു​ന്ന​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളെ തി​രി​ഞ്ഞു​നോ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളാ​രും ഇ​ന്നു​വ​രെ എ​ത്തി​യി​ട്ടി​ല്ല. മു​ടു​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ഴു​പ​തോ​ളം ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ. നാ​ലു കി​ലോ​മീ​റ്റ​റോ​ളം ചെ​ങ്കു​ത്താ​യ മ​ല ക​യ​റ​ണം ഈ ​ആ​ദി​വാ​സി​കോ​ള​നി​യി​ൽ എ​ത്താ​ൻ.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ 72 കു​ടും​ബ​ങ്ങ​ളെ മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ആ​ഴ്ച​ക​ളോ​ളം പാ​ർ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ആ​ദി​വാ​സി​കോ​ള​നി തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു. മു​ന്പ് ഹൈ ​ഗി​യ​ർ ജീ​പ്പു​ക​ൾ​ക്കു ക​യ​റാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. റോ​ഡി​ലെ കോ​ണ്‍​ക്രീ​റ്റ് നൂ​റു​ശ​ത​മാ​ന​വും ത​ക​ർ​ന്നു.

മ​ല​മു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​ഴ​പെ​യ്താ​ൽ ഏ​തു​നി​മി​ഷ​വും ഉ​രു​ൾ​പൊ​ട്ടാ​വു​ന്ന പ​ത്തോ​ളം പ്ര​ദേ​ശ​ങ്ങ​ൾ ഇ​വി​ടെ കാ​ണാ​നാ​കും.

കു​ത്തി​യൊ​ലി​ച്ച് മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ ആ​ണ് ഇ​പ്പോ​ൾ പ​ഴ​യ കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ള്ള സ്ഥ​ല​ത്ത്. ഒ​രു ചെ​റി​യ കാ​ട്ടു​ചോ​ല ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ൾ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളു​ള്ള പു​ഴ രൂ​പ​പ്പെ​ട്ടു.

ഏ​ക്ക​ർ ക​ണ​ക്കി​ന് പ്ര​ദേ​ശം ഉ​രു​ൾ​പൊ​ട്ടി വ​ള​രെ ഭ​യാ​ന​ക​മാ​യ രൂ​പ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. മ​ഴ​പെ​യ്താ​ൽ ഇ​നി​യും വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ നി​ല്ക്കു​ന്ന ഈ ​പ്ര​ദേ​ശം വ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​താ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ജി​യോ​ള​ജി വ​കു​പ്പ് ഈ ​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു ജ​ന​വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യി​രു​ന്നു. കി​ലോ​മീ​റ്റ​റോ​ളം മ​ല​വി​ണ്ടു​കീ​റി​യ സ്ഥ​ല​വും ഈ ​പ്ര​ദേ​ശ​ത്താ​ണ്.

ര​ണ്ടു​മാ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ കോ​ള​നി പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ​പോ​ലും കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​മി​ല്ല. ഒ​രു രോ​ഗം ഉ​ണ്ടാ​യാ​ൽ മ​ല​മു​ക​ളി​ൽ​നി​ന്നും രോ​ഗി​യെ കൊ​ട്ട​തോ​ണി​യി​ൽ ക​യ​റ്റി​വേ​ണം താ​ഴെ എ​ത്തി​ക്കാ​ൻ. വേ​ന​ൽ​ക്കാ​ല​ത്തും മ​ഴ​ക്കാ​ല​ത്തും ഒ​രു​പോ​ലെ ദു​രി​തം പേ​റു​ന്ന​വ​രാ​ണ് ഇ​വ​ർ. വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​ന് പ്ര​യാ​സ​പ്പെ​ടും. എ​ല്ലാ​വ​രും കാ​ട്ടു​ചോ​ല​നി​ന്ന് പൈ​പ്പി​ട്ടാ​ണ് കു​ടി​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് കാ​ട്ടു​ചോ​ല വ​റ്റി​വ​ര​ളു​ക​യും കൃ​ഷി​യി​ടം എ​ല്ലാം ഉ​ണ​ങ്ങു​ക​യും ചെ​യ്യും.

അ​ധി​ക​പേ​രും സ്വ​ന്ത​മാ​യി പ​തി​ച്ചു​കി​ട്ടി​യ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യും തൊ​ഴി​ലു​റ​പ്പു​ജോ​ലി​ക്ക് പോ​യി​ട്ടു​മാ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് വേ​ത​നം കി​ട്ടി​യി​ട്ടും മാ​സം ര​ണ്ടാ​യി. പ്ര​ള​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​രു രൂ​പ​പോ​ലും ഇ​ന്നേ​വ​രെ കി​ട്ടി​യി​ട്ടി​ല്ല.

ഈ ​മ​ല​യു​ടെ ഏ​റ്റ​വും മു​ക​ളി​ലാ​ണ് പാ​ന്പ​ൻ​തോ​ട് കോ​ള​നി​യു​ടെ മൂ​പ്പ​ൻ കു​ട്ട​ൻ താ​മ​സി​ക്കു​ന്ന​ത്. 65 വ​യ​സോ​ളം പ്രാ​യ​മു​ണ്ട്. മൂ​പ്പ​ൻ​ന്‍റെ വീ​ട് ഇ​പ്പോ​ഴും ഓ​ല​മേ​ഞ്ഞ ചോ​ർ​ന്നൊ​ലി​ക്കു​ന്ന പു​ര​യാ​ണ്.

പ​ല വീ​ടു​ക​ളും ഓ​ല​മേ​ഞ്ഞ ഒ​റ്റ​മു​റി വീ​ടു​ക​ളാ​ണ്. ഇ​താ​കാ​ട്ടെ താ​മ​സി​ക്കാ​ൻ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്.

ധ​രി​ക്കാ​ൻ ന​ല്ല വ​സ്ത്ര​മോ ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​മോ കു​ട്ടി​ക​ളെ പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ​യ​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല.

ഇ​തി​നു പു​റ​മേ ആ​ന​യു​ടെ​യും മ​റ്റു കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും നി​ര​ന്ത​ര ശ​ല്യ​വു​മു​ണ്ട്. വാ​സ​യോ​ഗ്യ​മാ​യ വേ​റെ സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ടെ​ത്തി ഇ​വ​ർ​ക്ക് ന​ല്ലൊ​രു ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്ക​ണം.

ഡി ​ജി​റ്റ​ൽ ഇ​ന്ത്യ, മേ​യ്ക്ക് ഇ​ന്ത്യ, കോ​ടി​ക​ൾ പൊ​ടി​ച്ചു പ്ര​തി​മ നി​ർ​മി​ക്ക​ൽ എ​ന്നി​വ ചെ​യ്യു​ന്പോ​ൾ അ​ധി​കൃ​ത​ർ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. ഭൂ​മി​യി​ലെ ആ​ദ്യ മ​നു​ഷ്യ​രാ​യ ഈ ​പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന്‍റെ പു​രോ​ഗ​തി പൂ​ർ​ത്തി​യാാ​തെ ഒ​രു നാ​ടി​ന്‍റെ പു​രോ​ഗ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല.

നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ഫ​ണ്ടു​ക​ളും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നു അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും കൃ​ത്യ​മാ​യി നി​ർ​വ​ഹ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.
ഫ​ണ്ടു​ക​ൾ അ​ധി​ക​വും നഷ്ടമായി പോ​കു​ക​യാ​ണ്.