ശാ​സ്ത്രീ​യ മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി
Monday, October 21, 2019 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ സു​ര​ക്ഷി​ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഹ​രി​ത സേ​ന അം​ഗ​ങ്ങ​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ വീ​ടു​ക​ൾ തോ​റും എ​ത്തി പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഇ​തി​നാ​യി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, മ​റ്റ് പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പി​ലാ​ക്കും. വ​ട്ട​ന്പ​ല​ത്തെ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റും തു​ട​ങ്ങും.​ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ന യോ​ഗ​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ രാ​ധാ​കൃ​ഷ്ണ​ൻ,പ്ര​തി​ഭ സു​രേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം ​ജോ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.