മണ്ണാർക്കാട്ടെ എൻ​ഡോ​സ​ൾ​ഫാ​ൻ ശേഖരം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നതായി ആക്ഷേപം
Monday, October 21, 2019 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ശേ​ഖ​രം അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ എ​സ്റ്റേ​റ്റ് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച എ​ൻ​ഡോ​സ​ൾ​ഫാ​നാ​ണി​ത്.

ദേ​ശീ​യോ​ദ്യാ​ന​മാ​യ സൈ​ല​ന്‍റ് വാ​ലി​യു​ടെ ബ​ഫ​ർ​സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ത​ത്തേ​ങ്ങ​ല​ത്തെ പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ നി​രോ​ധ​ന​ത്തി​നു​ശേ​ഷം ബാ​ക്കി​വ​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ ചോ​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്.

2014 ഒ​ക്ടോ​ബ​ർ പ​ന്ത്ര​ണ്ടി​ന് പു​തി​യ ബാ​ര​ലു​ക​ളി​ലേ​ക്ക് എ​ൻ​ഡോ​സ​ൾ​ഫാ​ൻ മാ​റ്റി​യ​ത്. ര​ണ്ടു​മാ​സ​ത്തി​ന​കം ജി​ല്ല​യി​ൽ​നി​ന്ന് ഇ​തു നീ​ക്കം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ഖ്യാ​പ​നം. പ​ക്ഷേ അ​ഞ്ച് വ​ർ​ഷം തി​ക​യു​ന്പോ​ഴും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ത​ത്തേ​ങ്ങ​ല​ത്തെ ഗോ​ഡൗ​ണി​ൽ ത​ന്നെ​യാ​ണ്.

നാ​ളി​തു​വ​രെ ജി​ല്ല​യി​ൽ​നി​ന്ന് മാ​റ്റാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യു​ണ്ടാ​യി​ല്ല. ഗോ​ഡൗ​ണി​ൽ​നി​ന്ന് രൂ​ക്ഷ​ഗ​ന്ധം ഉ​യ​രു​ന്നു​ണ്ടെ​ന്നു പ്ലാ​ന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക​ള​ക്ട​റേ​റ്റി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​പ്ര​കാ​രം 2014 ഒ​ക്ടോ​ബ​റി​നു​ശേ​ഷം മൂ​ന്നു​ത​വ​ണ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നാ​ലു​ത​വ​ണ കൃ​ഷി​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും എ​ൻ​ഡോ​സ​ൾ​ഫാ​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ക​ത്തു​ന​ല്കി​യി​ട്ടു​ണ്ട്. 2018 സെ​പ്റ്റം​ബ​റി​ൽ ന​ല്കി​യ ക​ത്തി​ന് നാ​ളി​തു​വ​രെ മ​റു​പ​ടി​യെ ന​ല്കി​യി​ട്ടി​ല്ല.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​കൊ​ണ്ട് ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ക. ബാ​ര​ലു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തു​മൂ​ലം പ​ത്തു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് 314 നാ​ല് ലി​റ്റ​ർ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​തി​യ ബാ​ര​ലു​ക​ളി​ലേ​ക്ക് നീ​ക്കി​യ​ത്.

എ​ത്ര​യും​വേ​ഗം ഇ​വി​ടെ​നി​ന്നും ഇ​തു​മാ​റ്റു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ ഷം​സു​ദീ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ന​ശി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള ക​ന്പ​നി​ക​ൾ ത​യാ​റാ​കാ​ത്ത​തും ഇ​വി​ടെ​നി​ന്നും കൊ​ണ്ടു​പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​മാ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ നീ​ക്കാ​തി​രി​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ​മൂ​ലം ചെ​റു​കു​ളം, ത​ത്തേ​ങ്ങ​ലം, തെ​ങ്ക​ര, മേ​ലാ​മു​റി ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​സു​ഖ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് എ​ത്ര​യും​വേ​ഗം എ​ൻ​ഡോ​സ​ൾ​ഫാ​ൻ ശേ​ഖ​രം ക​രി​മ​ൻ​കു​ന്നി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്നും നീ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.