ആ​ചാ​ര​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​ല​കൊ​ള്ളു​ന്നവർക്കെതിരെ പ്ര​തി​ഷേ​ധം നി​ല​നി​ല്ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Monday, October 21, 2019 11:50 PM IST
പാലക്കാട്: ആ​ചാ​ര​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​ല​കൊ​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള​ള പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും നി​ല​നി​ല്ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള​ള സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റേതെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ര​ക്ത​സാ​ക്ഷ്യം സ്മൃ​തി​മ​ണ്ഡ​പം ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ദ​ളി​ത് സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള പൂ​ജാ​രി​മാ​ർ​ക്ക് ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ സ​മൂ​ഹം പു​രോ​ഗ​മി​ക്കു​ന്ന​ത് ത​ട​യാ​നു​ള​ള ശ്ര​മം അ​നു​വ​ദ​നീയ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യെ ഭാ​ര​ത​ച​രി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ​ബ​ർ​മ​തി, സേ​വാ​കേ​ന്ദ്രം തു​ട​ങ്ങി​യ ഗാ​ന്ധി സ്മാ​ര​ക​ങ്ങ​ൾ പോ​ലെ ഒ​രു​കാ​ല​ത്ത് മ​ല​ബാ​റി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ തീ​ർ​ത്ഥാ​ട​ന സ​മാ​ന​മാ​യ കേ​ന്ദ്ര​മാ​യി​രു​ന്നു ശ​ബ​രി ആ​ശ്ര​മം.

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കാ​യും തൊ​ട്ടു​കൂ​ടാ​യ്മ​യ്ക്കും എ​തി​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​സ്ഥാ​പ​നം ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ന​വോ​ത്ഥാ​ന നാ​യ​ക​നു​മാ​യ ടി.​ആ​ർ കൃ​ഷ്ണ​സ്വാ​മി അ​യ്യ​ർ 1922 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ആ​രം​ഭി​ച്ച​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പോ​രാ​ട്ട ച​രി​ത്രം പു​തു​ത​ല​മു​റ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗാ​ന്ധി​ജി മൂ​ന്നു​ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ്ഥാ​പ​നം, ഗാ​ന്ധി​ജി പ​ത്നി ക​സ്തൂ​ർ​ബാ ഗാ​ന്ധി​ക്കൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ്ഥാ​പ​നം എ​ന്നീ പ്ര​ത്യേ​ക​ത​ക​ളു​ള്ള ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ സാം​സ്കാ​രി​ക വ​കു​പ്പ് ന​ട​ത്തു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​ജി താ​മ​സി​ച്ച കു​ടി​ൽ ത​നി​മ​യോ​ടെ പ​രി​ഷ്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി ആ​ശ്ര​മം ര​ക്ത​സാ​ക്ഷ്യം സ്മൃ​തി മ​ണ്ഡ​പം മൊ​ത്തം അ​ഞ്ചു​കോ​ടി ചെ​ല​വി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2.60 കോ​ടി ചെ​ല​വി​ലാ​ണ് നി​ർ​വ​ഹി​ക്കു​ക. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​പാ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യം സ​ന്ദ​ർ​ശി​ച്ച​ത് ഗാ​ന്ധി​ജി​യും പ​ത്നി ക​സ്തൂ​ർ​ബ ഗാ​ന്ധി​യും വി​ശ്ര​മി​ച്ച മ​ണ്‍​കു​ടി​ലാ​ണ്. ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ വ​ണ​ങ്ങി പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഗാ​ന്ധി​ചി​ത്ര​ത്തി​നു മു​ന്നി​ൽ ദീ​പം തെ​ളി​യി​ച്ചു. ആ​ശ്ര​മം സ്ഥാ​പി​ച്ച ടി.​ആ​ർ.​കൃ​ഷ്ണ​സ്വാ​മി അ​യ്യ​രു​ടെ​യും പ​ത്നി ഈ​ശ്വ​രി​യ​മ്മാ​ളി​ന്‍റെ​യും സ്ഥ​ലം​വി​ട്ടു ന​ല്കി​യ അ​പ്പു യ​ജ​മാ​ന​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വീ​ക്ഷി​ച്ചു. സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള സ്കൗ​ട്ട്, ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ അ​ണി​നി​ര​ന്നു.

ശ​ബ​രി ആ​ശ്ര​മ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഗാ​ന്ധി​യ​ൻ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.ശ​ബ​രി ആ​ശ്ര​മം കെ​ട്ടി​ടം​കൊ​ണ്ട് നി​റ​യ്ക്കാ​ന​ല്ല, പ​ക​രം ആ​ശ്ര​മ​ത്തി​ന്‍റെ അ​ന്ത​സി​നും പാ​ര​ന്പ​ര്യ​ത്തി​നും ചേ​രു​ന്ന രീ​തി​യി​ൽ ഗാ​ന്ധി​ജി​യെ അ​നു​ഭ​വി​ക്കാ​നാ​കു​ന്ന രീ​തി​യി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച ഹാ​ബി​റ്റ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജി.​ശ​ങ്ക​ർ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​ന​കം ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. മ​ന്ത്രി എ.​കെ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ബ​രി ആ​ശ്ര​മം സ്ഥാ​പി​ച്ച ടി.​ആ​ർ കൃ​ഷ്ണ​സ്വാ​മി അ​യ്യ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ​ദാ​സ്, രോ​ഹി​ണി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ​യും സ്ഥ​ലം​വി​ട്ടു​ന​ല്കി​യ അ​പ്പു യ​ജ​മാ​ന​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ എം.​സേ​തു​മാ​ധ​വ​ൻ, ഭാ​ർ​ഗ​വി കു​ട്ടി ടീ​ച്ച​ർ, എം.​ബാ​ല​ച​ന്ദ്ര​ൻ, വി.​കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ​രാ​യ​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. വി. ​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​ആ​ർ. സ​ദാ​ശി​വ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ടി. ​വി​ജ​യ​ൻ, ഹാ​ബി​റ്റ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജി. ​ശ​ങ്ക​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ്, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഷൈ​ജ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​ബി​ന്ദു, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ​ദാ​ശി​വ​ൻ, ഹ​രി​ജ​ൻ സേ​വ​ക് സ​മാ​ജം കേ​ര​ള​ഘ​ട​കം ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, സി.​കെ.​രാ​ജേ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗം എ​സ്.​ഷി​ജു, ശ​ബ​രി ആ​ശ്ര​മം സെ​ക്ര​ട്ട​റി ടി.​ദേ​വ​ൻ പ്ര​സം​ഗി​ച്ചു.