ക​ന​ത്ത​മ​ഴ: മം​ഗ​ലം​ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്നു
Monday, October 21, 2019 11:53 PM IST
മം​ഗ​ലം​ഡാം: വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മം​ഗ​ലം ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്നു. അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റി​ലാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഒ​ക്ടോ​ബ​ർ ഒ​ടു​വോ​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പു​ഴ​യി​ലേ​ക്ക് വെ​ള്ളം വി​ടു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഈ ​സ​മ​യ​ത്ത് ക​നാ​ലു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം വി​ട്ടി​രു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ എ​ല്ലാം ത​കി​ടം മ​റി​ഞ്ഞ സ്ഥി​തി​യാ​ണ്.

ഡാ​മി​ലേ​ക്ക് ന​ല്ല നീ​രൊ​ഴു​ക്ക് തു​ട​രു​ന്ന​തി​നാ​ൽ ഇ​നി​യും മ​ഴ​യു​ണ്ടാ​യാ​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി​വ​രും. 77.88 മീ​റ്റ​ർ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഡാ​മി​ൽ 77.75 മീ​റ്റ​ർ വെ​ള്ളം നി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ തു​റ​ന്ന് വി​ടു​ന്ന​ത്. നാ​ല് ദി​വ​സം ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വെ​ള്ളം പി​ടി​ച്ച് നി​ർ​ത്താ​നും ക​ഴി​യി​ല്ല.

25 എം​എം മ​ഴ​യാ​ണ് ഇ​ന്നലെ രാ​വി​ലെ ഡാ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ന് വെ​ള്ളം നി​റ​ഞ്ഞ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നു ശേ​ഷം ഇ​തു​വ​രേ​യും ഷ​ട്ട​റു​ക​ൾ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചി​രു​ന്നി​ല്ല. ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യും ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.