വ്യാ​ജ ഡോ​ക്ട​ർ​മാ​രെ പി​ടി​കൂ​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ വ്യാ​ജ​ഡോ​ക്ട​ർ​മാ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. അധി​കൃ​ത​രു​ടെ നേ​തൃത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​തു​വ​രെ അ​ഞ്ചു​പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്.

കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ്യാ​ജ​ഡോ​ക്ട​ർ​മാ​രു​ടെ തെ​റ്റാ​യ ചി​കി​ത്സ​മൂ​ലം ഉ​ണ്ടാ​കു​ന്ന മ​ര​ണം ത​ട​യു​ന്ന​തി​നൊ​ടൊ​പ്പം വ്യാ​ജ​ഡോ​ക്ട​ർ​മാ​രെ ക​ണ്ടു പി​ടി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.