ദീ​പാ​വ​ലി: ന​ഗ​ര​ത്തി​ൽ തി​ര​ക്കു​കൂ​ടി; പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്തം
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ തി​ര​ക്കു​വ​ർ​ധി​ച്ച​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഗാ​ന്ധി​പു​രം ക്രോ​സ് ക​ട്ട് റോ​ഡ്, ടൗ​ണ്‍​ഹാ​ൾ, ഒ​പ്പ​ന​ക്കാ​ര വീ​ഥി, ആ​ർ.​എ​സ്.​പു​രം, രാ​ജ വീ​ഥി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ടു​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.ഈ ​തി​ര​ക്ക് മു​ത​ലെ​ടു​ത്ത് ഉ​ണ്ടാ​കു​ന്ന മോ​ഷ​ണം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ​വ ത​ട​യു​വാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് 1200 പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷാ​ജോ​ലി​ക്കാ​യി കൂ​ടു​ത​ലാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന്ധി പു​രം ക്രോ​സ് ക​ട്ട് റോ​ഡി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.