മെ​റ്റ​ൽ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു പാ​ഞ്ഞു; ആ​ള​പാ​യം ഒ​ഴി​വാ​യി
Monday, October 21, 2019 11:55 PM IST
ചി​റ്റൂ​ർ: ചെ​റി​യ ക​ണ​ക്ക​ന്പാ​റ​യി​ൽ മെ​റ്റ​ൽ​കൊ​ണ്ടു​പോ​യ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു മു​ന്നി​ലേ​ക്കു പാ​ഞ്ഞെ​ത്തി പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തേ​ക്ക്പാ​ഞ്ഞെ​ത്തി ലോ​റി ചെ​ളി​ക്കെ​ട്ടി​ൽ ഇ​റ​ങ്ങി നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

ലോ​റി ഗ​തി​മാ​റി വ​രു​ന്ന​തു​ക​ണ്ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. താ​ലൂ​ക്കി​ൽ മെ​റ്റ​ൽ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​യും അ​മി​ത​തോ​തി​ൽ മെ​റ്റ​ൽ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ പി​ടി​കൂ​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി​ത​വ​ണ മെ​റ്റ​ൽ​ലോ​റി​ക​ൾ അ​പ​ക​ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ പ​രി​ശി​ക്ക​ലി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ മെ​റ്റ​ൽ ലോ​റി​യി​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.