മ​ദ്ധ്യ​പ്ര​ദേ​ശ് യു​വാ​ക്ക​ളു​ടെ കാർ​ഷി​ക ഉ​പ​ക​ര​ണ​ക​ച്ച​വ​ട​ത്തി​ന് വ​രു​മാ​ന​ക്കു​റ​വ്
Monday, October 21, 2019 11:55 PM IST
വ​ണ്ടി​ത്താ​വ​ളം: മ​ദ്ധ്യ​പ്ര​ദേ​ശ​ത്തു നി​ന്നും കൃ​ഷി ഉ​പ​ക​ര​ണ ക​ച്ച​വ​ട​ത്തി നെ​ത്തി​യ പ​ത്തം​ഗ സം​ഘ​ത്തി​ന് മ​ഴ കാ​ര​ണം വ​രു​മാ​നം കു​റ​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു താ​മ​സം ത​ന്പ​ടി​ച്ച് ന​ല്ല വ​രു​മാ​ന​ത്തോ​ടെ​യാ​ണ്

നാ​ട്ടി​ലേ​ക്ക് തി​രി​ച്ച് പോ​വു​ന്ന​ത്. ഇ​ത്ത​വ​ണ ഭ​ക്ഷ​ണ ചി​ല​വി​നു പോ​ലും ക​ച്ച​വ​ടം ല​ഭി​ച്ചി​ട്ടി​ല്ല. മ​ഴ തു​ട​ർ​ന്ന് പെ​യ്യു​ന്ന​തിൽ ​ആ​വ​ശ്യ​ക്കാ​ർ എ​ത്തി​യി​ട്ടി​ല്ല . വീ​ട്ടാ​വ​ശ്യ​ത്തി​നും കൃ​ഷി​ക്കു​ള്ള ഉ​പ​ക​ര​ണം ആ​വ​ശ്യ​പ്ര​കാ​രം റോ​സു​വ​ക്ക​ത്തു​ത​ന്നെ നി​ർ​മ്മി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വ്യാ​പാ​ര സ്ഥാ​പ​ന വി​ല​യേ​ക്കാ​ൾ കു​റ​വാ​ണ​ന്ന​തി​നാ​ൽ ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ എ​ത്തി​യി​രു​ന്നു. ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഉ​ച്ചക്ക് ​ശേ​ഷം രാ​ത്രി 12 വ​രേ​യും ഇ​ടി​മി​ന്ന​ൽ ശ​ക്ത​മാ​വു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​നം കാ​ര​ണം അ​പ​ക​ടം ഭ​യ​ന്ന് ആ​ളു​ക​ൾ എ​ത്തു​ന്നി​ല്ല.

ക​ച്ച​വ​ട​ത്തി​ന് മ​ദ്ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി സു​നി​ൽ കു​മാ​റി​നൊ​പ്പം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തം​ഗ​മാ​ണെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഴ തു​ട​ർ​ന്നാ​ൽ നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നാ​ട്ടി​ലേ​ക്ക് പോ​വ​ണ​മെ​ങ്കി​ൽ വ​ണ്ടി​ക്കൂ​ലി​ക്കും ഭ​ക്ഷ​ണ​ത്തി​നും ആ​വ​ശ്യ​മാ​യ പ​ണ​വും ക​രു​തേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ൾ റോ​ഡു​വ​ക്ക​ത്ത്് ടാ​ർ​പോ​ളി​ൻ കെ​ട്ടി​യാ​ണ് അ​ന്തി​യു​റ​ക്കം.