വി​ര​ൽ​തു​ന്പി​ൽ താ​ള​വി​സ്മ​യം തീ​ർ​ത്ത് കു​രു​ന്നു​ക​ൾ
Tuesday, October 22, 2019 11:15 PM IST
നെന്മാറ: പ​ഞ്ചാ​രി​യി​ൽ കൊ​ട്ടി​ക്ക​യ​റി പ​ല്ല​ശ​ന എ​എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ. പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ സു​ധീ​ഷ്, സ​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​ശീ​ല​നം ന​ട​ത്തി​യ കു​ട്ടി​ക​ൾ പ​ല്ല​ശ​ന പ​ഴ​യ​ക്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര മൈ​താ​നി​യി​ൽ വി​ര​ൽ​ത്തു​ന്പി​ൽ തീ​ർ​ത്ത താ​ള​മേ​ളം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​സ്മ​യ കാ​ഴ്ച​യൊ​രു​ക്കി.
എ​സ് എ​സ് കെ ​ടാ​ല​ന്‍റ് ലാ​ബ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 20 കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ പി.​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​ശ്യാ​മ​ള, കെ.​ര​മാ​ധ​ര​ൻ, പി.​മ​ല്ലി​ക, സി.​സു​കു​മാ​ര​ൻ, കെ.​കൃ​ഷ്ണ​ൻ, പി.​ശി​വ​ശ​ങ്ക​ര മ​ന്നാ​ടി​യാ​ർ, എം.​കൃ​ഷ്ണ​മൂ​ർ​ത്തി, എം.​ഷാ​ജു, പി.​വി.​മു​ഹ​ഷ്, എം.​കെ.​പ്ര​മീ​ളാ​ദേ​വി, പി.​വി. മ​ഹേ​ഷ്, എം.​കെ.​പ്ര​മീ​ളാ​ദേ​വി, കെ.​ഷാ​ജി കു​മാ​ർ, എം.​എ​സ്.​കാ​ജാ​ഹു​സൈ​ൻ, പി.​ദേ​വീ​ദാ​സ്, സാ​യി രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.