കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ചോ​ദി​ക്കു​ന്നു; ഈ ​നൂ​റ്റാ​ണ്ടി​ലെ​ങ്കി​ലും എ​സ്ക​ലേ​റ്റ​ർ വ​രു​മോ
Tuesday, October 22, 2019 11:15 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തെ ര​ണ്ടാ​ക്കി വി​ഭ​ജി​ച്ചു ശ​കു​ന്ത​ള ജം​ഗ്ഷ​നി​ലെ റെ​യി​ൽ​വേ ഗേ​റ്റ​ട​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വി​ട​ത്തെ എ​സ്ക​ലേ​റ്റ​ർ സ്ഥാ​പി​ക്ക​ൽ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു. നി​ല​വി​ലെ കാ​ൽ​ന​ട മേ​ല്പാ​ലം ക​യ​റി​യി​റ​ങ്ങാ​ൻ വ​യോ​ധി​ക​ർ​ക്കും ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ന്നി​രി​ക്കെ യ​ന്ത്ര​ഗോ​വ​ണി സ്ഥാ​പി​ക്ക​ൽ ഇ​തു​വ​രെ​യു​മു​ണ്ടാ​യി​ല്ല.
ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നാ​ലു​മാ​സം മു​ന്പ് തു​ട​ങ്ങി​യ പ​ദ്ധ​തി മു​ര​ടി​ച്ച മ​ട്ടാ​ണ്. അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​മൃ​ത് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മെ​ന്നി​രി​ക്കെ ഇ​നി​യു​ള്ള അ​ഞ്ചു​മാ​സ​ത്തി​ന​കം ജി​ബി റോ​ഡി​ൽ യ​ന്ത്ര​ഗോ​വ​ണി സാ​ധ്യ​മാ​കു​മോ​യെ​ന്ന​ത് ക​ണ്ടു​ത​ന്നെ​യ​റി​യ​ണം.
ശ​കു​ന്ത​ള ജം​ഗ്ഷ​നി​ലെ റെ​യി​ൽ​വേ ഗേ​റ്റി​നു മു​ക​ളി​ലൂ​ടെ 18 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ട് എ​സ്ക​ലേ​റ്റ​റു​ക​ളും ഇ​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ 12 മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ത​യു​മാ​ണ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ൽ 1.85 കോ​ടി രൂ​പ ചെ​ല​വു​ള്ള എ​സ്ക​ലേ​റ്റ​ർ 1.48 കോ​ടി രൂ​പ​യി​ൽ ബാ​ക്കി തു​ക​യു​പ​യോ​ഗി​ച്ച് റെ​യി​ൽ​പാ​ള​ത്തി​നു മു​ക​ളി​ൽ യ​ന്ത്ര​ഗോ​വ​ണി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് റെ​യി​ൽ​വേ​യാ​ണ്.
എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗേ​റ്റി​നി​പ്പു​റം ജ്വ​ല്ല​റി​ക്കു മു​ന്പി​ലു​ള്ള ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്ത​തും ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഹാ​ൻ​ടെ​ക്സ് ഷോ​റൂം ഒ​ഴി​പ്പി​ച്ച​തും അ​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ പ​റ്റി​യ ക​ന്പ​നി​ക​ളി​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു വാ​ദ​മെ​ന്നു പ​റ​യു​ന്പോ​ൾ എ​സ്ക​ലേ​റ്റ​ർ എ​ന്നു​വ​രു​മെ​ന്ന​ത് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​ണ്.
മേ​പ്പാ​ലം ക​യ​റി​യി​റ​ങ്ങു​ന്ന​തി​നു​പ​ക​രം പ​ല​രും ഇ​തി​ന​ടി​യി​ലൂ​ടെ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് കാ​ൽ​ന​ട മേ​ല്പാ​ലം ക​യ​റി​യി​റ​ങ്ങു​ന്ന​ത്.
ശ​കു​ന്ത​ള ജം​ഗ്ഷ​നി​ൽ ഗേ​റ്റ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ എ​സ്ക​ലേ​റ്റ​റും റാ​ന്പും സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ൽ എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണം​കൂ​ടി എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്.
ന​ഗ​ര​ത്തി​ലെ കാ​മ​റ പ​ദ്ധ​തി​യും തെ​രു​വു വി​ള​ക്കു​ക​ളും സൈ​ക്കി​ൾ ട്രാ​ക്കു​മെ​ല്ലാം ഫ​യ​ലു​ക​ളി​ലൊ​തു​ങ്ങി​യ​തു​പോ​ലെ ശ​കു​ന്ത​ള ജം​ഗ്ഷ​നി​ലെ എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണ​വും മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്.