ന​ഗ​ര​സ​ഭാ വാ​ഹ​നം ത​ല്ലി​ത​ക​ർ​ത്ത് വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ അ​ക്ര​മ​വും വ​ധ​ഭീ​ഷ​ണി​യും
Tuesday, October 22, 2019 11:16 PM IST
ഒ​റ്റ​പ്പാ​ലം: വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ര​ൻ ന​ഗ​ര​സ​ഭാ വാ​ഹ​നം ത​ല്ലി​ത​ക​ർ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി.
ഇ​ന്നലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. രൂ​ക്ഷ​മാ​യ ഗ​ത​ഗ​ത​കു​രു​ക്കു​ണ്ടാ​ക്കു​ന്ന കി​ഴ​ക്കെ പാ​ല​ത്തി​ന് സ​മീ​പം പെ​ട്ടി വ​ണ്ടി​യി​ലും റോ​ഡി​ലു​മാ​യി വാ​ഴ​തൈ​യ്യും മ​റ്റ് സാ​ധ​ന​ങ്ങ​ളും ക​ച്ച​വ​ടം ചെ​യ്യു​ന്ന​യാ​ളാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​നം ത​ല്ലി​ത​ക​ർ​ത്ത​ത്. അ​ന​ധി​കൃ​ത ക​ച്ച​വ​ടം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി​ദ്ദീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വ​രു​ടെ ഭാ​ര്യാ, മ​ക്ക​ൾ, എ​ന്നി​വ​രെ​യും കൊ​ല്ലു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ത് വ​ക​വ​ക്കാ​തെ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന വി​ൽ​പ്പ​ന വ​സ്തു​ക്ക​ൾ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്നി​ട​യി​ലാ​ണ് പ്ര​തി കോ​പാ​കു​ല​നാ​യി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​രെ​യും ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തു. മു​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.
പ്ര​തിയായ എ​സ് ആ​ർ​കെ ന​ഗ​ർ മീ​റ്റ്ന താ​ന്നി​ക്ക​ൽ​വീ​ട്ടി​ൽ ജേ​ക്ക​ബി​നെ​ (59) ഒ​റ്റ​പ്പാ​ലം പോ​ലീ​സ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രമാണ് കേസ്.
ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, എ​ന്നി​വ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കു കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന കി​ഴ​ക്കെ പാ​ലം ഭാ​ഗ​ത്തെ വ​ഴി​വാ​ണി​ഭ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാളുകളായി വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യ​മാ​ണ്.