കോ​ട്ടോ​പ്പാ​ടം പ​രി​സ​ര​ങ്ങ​ൾ കാ​ട്ടാ​ന ഭീ​തി​യി​ൽ
Thursday, October 24, 2019 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ട​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ഭീ​ഷ​ണി രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ടോ​പ്പാ​ടം സ്കൂ​ളി​നു ഇ​രു​ന്നൂ​റ് മീ​റ്റ​ർ അ​ടു​ത്തു​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യി​രു​ന്നു. പു​റ്റാ​നി​ക്കാ​ട് കാ​ഞ്ഞി​രം​കു​ന്നി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്.കാ​ഞ്ഞി​രം​കു​ന്നി​ൽ നി​ര​വ​ധി​പേ​രു​ടെ കൃ​ഷി ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ ത​ന്പ​ടി​ച്ച ആ​ന​ക​ളെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​ലാ​ണ് തു​ര​ത്തി​യ​ത്. എ​ന്നാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഈ ​ആ​ന​ക​ൾ വീ​ണ്ടും വ​രാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കാ​ട്ടാ​ന​ക​ളെ കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നു​മു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ദു​രി​ത​മാ​ക്കു​ന്ന​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.