ക​മ്യൂ​ണി​റ്റി​ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 24, 2019 12:48 AM IST
അ​ല​ന​ല്ലൂ​ർ: ക​ർ​ക്കി​ടാം​കു​ന്ന് കാ​ര​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ച്ച​ത്.
പ​ഴ​യ നാ​ട്ടു​കൂ​ട്ടം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പൊ​തു​ഇ​ട​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്എം​എ​ൽ​എ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ര​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ന്പ​ർ​മാ​രാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, റ​ഷീ​ദ് ആ​ലാ​യ​ൻ, സീ​ന​ത്ത് കൊ​ങ്ങ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​അ​ഫ്സ​റ, എം.​മെ​ഹ​ർ​ബാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ര​യി​ൽ അ​ങ്ക​ണ​വാ​ടി​ക്കു മു​ക​ളി​ലാ​ണ് ക​മ്യൂ​ണി​റ്റി​ഹാ​ൾ നി​ർ​മി​ച്ച​ത്.