കു​ഴി​ക​ളാ​ൽ കു​രു​തി​ക്ക​ള​മാ​കു​ന്ന കു​തി​രാ​നി​ൽ വീ​ണ്ടും അ​പ​ക​ടം
Thursday, October 24, 2019 12:48 AM IST
വട​ക്ക​ഞ്ചേ​രി: കു​ഴി​ക​ൾ കു​രു​തി​ക്ക​ള​മാ​കു​ന്ന കു​തി​രാ​നി​ൽ ഇ​ന്ന​ലെ​യും അ​പ​ക​ടം. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് വ​ഴു​ക്കും​പാ​റ തു​ര​ങ്ക​മു​ഖ​ത്തി​ന​ടു​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.
ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സ് മാ​റ്റി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി. ദി​വ​സ​വും കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​യു​ന്ന സ്ഥി​തി തു​ട​രു​ന്ന​തി​നാ​ൽ കു​തി​രാ​ൻ​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വാ​ണു​ള്ള​ത്.ചേ​ല​ക്ക​ര​വ​ഴി​യും ഷൊ​ർ​ണൂ​ർ​വ​ഴി​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. കു​തി​രാ​ൻ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്ഇ​രു​ന്പു​പാ​ല​ത്തെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന റി​ലേ നി​രാ​ഹാ​ര​സ​മ​രം ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടു. റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി കെ.​കെ.​കു​ട്ടി ര​ണ്ടാം​ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി ഐ.​വി.​സാം​ദി, നി​പു ചി​ന്പാ​ട്ടി​ൽ എ​ന്നി​വ​ർ ഇ​ന്ന​ലെ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.