ബൈ​ക്കി​ൽ ര​ണ്ടു​കി​ലോ ക​ഞ്ചാ​വുമായി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ
Thursday, October 24, 2019 12:49 AM IST
കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ ടൗ​ണി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ക്ക​നാ​ട് ചി​റ്റാ​ട്ടു​ക​ര ക​ട​വി​ൽ​വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ അ​നീ​ഷ് (24), സ​മീ​പ​വാ​സി​യാ​യ മൂ​ലേ​പ്പാ​ട്ടു​വീ​ട്ടി​ൽ ബാ​ബു മ​ക​ൻ സ​ന്ദീ​പ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് യോ​ഗി​നി​മാ​താ സ്കൂ​ൾ പ​രി​സ​ര​ത്താ​യി​രു​ന്നു വാ​ഹ​ന​പ​രി​ശോ​ധ​ന. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച യ​മ​ഹാ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് വെ​റ്റി​ല​യി​ൽ​നി​ന്നും 20,000 രൂ​പ​യ്ക്കു വാ​ങ്ങി​യ ക​ഞ്ചാ​വ് എ​റ​ണാ​കു​ള​ത്തെ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥിക​ൾ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ചി​ല്ല​റ വി​ല്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി​ക​ളു​ടെ ല​ക്ഷ്യം.ഇ​ൻ​സ്പെ​ക്ട​ട​ർ എ​സ്.​ബാ​ല​ഗോ​പാ​ൽ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി.​സു​രേ​ഷ്, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​സു​രേ​ഷ്, കെ.​സി.​രൂ​പേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വു പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രേ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.