അന്പതു വർഷം പഴക്കമുള്ള പാലത്തിന്‍റെ കൈവരികൾ പുനസ്ഥാപിക്കണം
Saturday, November 9, 2019 11:30 PM IST
മു​ത​ല​മ​ട: അ​ന്പ​തു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച മീ​ങ്ക​ര​ മൂ​ട്ടിചി​റ​ ക​നാ​ലി​ൽ കു​റ്റി​പ്പാ​ടം പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. നി​ല​വി​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക​ര​മാ​ണ്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കൈ​വി​രി​ക​ൾ വാ​ഹ​ന​മി​ടി​ച്ചും കാ​ല​പ്പ​ഴ​ക്കം​മൂ​ല​വും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ ന​ശി​ച്ചു.

പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീറ്റ് അ​ട​ർ​ന്നു തു​രു​ന്പി​ച്ച ക​ന്പി​ക​ൾ പു​റ​ത്തു കാ​ണാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ബ​ണ്ടും കേ​ടാ​ണ്. കൊ​ല്ല​ങ്കോ​ട്, പ​ട്ട​ഞ്ചേ​രി ഭാ​ഗ​ത്തെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ൽ​ക്കാ​ലി ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു​മാ​യാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം നി​ർ​മി​ച്ച് ഇ​രു​പ​തു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കു​റ്റി​പ്പാ​ടം-​പാ​ല​ക്കാ​ട് വ​ഴി ഒ​രു ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ പ​തി​നൊ​ന്നു ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു.

നി​ല​വി​ൽ വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ലൂ​ടെ ബ​സു​ക​ൾ നി​ര​ങ്ങി​നീ​ങ്ങി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ബ​സ് പാ​ലം ക​ട​ന്നു​പോ​കു​ന്ന​തി​നു മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് ഒ​രാ​ൾ നി​ർ​ദേ​ശം ന​ല്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കൊ​ല്ല​ങ്കോ​ട്, താ​ട​നാ​റ, നെ​ണ്ട​ൻ​കി​ഴാ​യ, ആ​ന​മാ​റി, തേ​ക്കി​ൻ​കാ​ട്, സീ​താ​ർ​കു​ണ്ട്, വ​ട്ടേ​ക്കാ​ട്, എ​ല​വ​ഞ്ചേ​രി, ക​രി​ങ്കു​ളം, കു​ന്പ​ള​ക്കോ​ട് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ചി​റ്റൂ​ർ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ദൂ​ര​ക്കു​റ​വ് എ​ന്ന​തി​നാ​ൽ നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് കു​റ്റി​പ്പാ​ടം പാ​ലം​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

കൊ​ല്ല​ങ്കോ​ട്-​ത​ണ്ണീ​ർ​പ​ന്ത​ൽ പാ​ത പ​ല​ത​വ​ണ ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് വി​സ്താ​ര​മു​ണ്ട്. എ​ന്നാ​ൽ കു​റ്റി​പ്പാ​ടം​പാ​ലം വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​തി​നാ​ൽ യാ​ത്ര ക്ലേ​ശ​ക​ര​മാ​ണ്. പ​ട്ട​ഞ്ചേ​രി, വ​ണ്ടി​ത്താ​വ​ളം, കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി വാ​ഹ​നം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ലം​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. ഗ്രാ​മ​സ​ഭ കൂ​ടു​ന്പോ​ൾ നാ​ട്ടു​കാ​ർ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് സ​മ്മ​ർ​ദം ചെ​ലു​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ രാ​ത്രി​കാ​ല​ത്ത് ഭീ​തി​യോ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. പ​ള്ളം, ആ​ന​മാ​റി, മു​ട്ടി​ച്ചി​റ, പാ​റ​ക്കു​ള​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​വ​രു​ന്ന റോ​ഡു​ക​ൾ പാ​ല​ത്തി​ലാ​ണെ​ന്ന​തി​നാ​ൽ ഇ​ട​യ്ക്കി​ടെ ഗ​താ​ഗ​താ​ക്കു​രു​ക്കും പ​തി​വാ​ണ്. പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ജ​ല​സേ​ച​ന​വ​കു​പ്പ്, ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം ന​ട​ത്താ​ൻ ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി.