ഡ്രൈവിംഗ് സേഫ്റ്റി മോഡൽ സ്കൂൾ പ്രവർത്തനം തുടങ്ങി
Monday, November 11, 2019 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡ്രൈ​വിം​ഗ് സേ​ഫ്റ്റി മോ​ഡ​ൽ സ്കൂ​ൾ മേ​ട്ടു​പ്പാ​ള​യം ക​ല്ലാ​ർ സ​ച്ചി​ദാ​ന​ന്ദ ജ്യോ​തി ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ സ്കൂ​ളിൽ പ്രവർത്തനം തുടങ്ങി.
സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യാണ് ഡ്രൈ​വിം​ഗ് സേ​ഫ്റ്റി മോ​ഡ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.​
സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടൊ​യോ​ട്ടാ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ഇ​ന്ത്യാ ഗ്രൂ​പ്പ് സ്, ​റൂ​ട്ട്സ് ഗ്രൂ​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മോ​ഡ​ൽ സ്കൂ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​
ആ​ദ്യ​പ​ടി​യാ​യി മേ​ട്ടു​പ്പാ​ള​യം ന​ഗ​ര​ത്തി​ന് ചു​റ​റു​മു​ള്ള സ്കൂ​ളു​ക​ളി​ലെ മൂ​വാ​യി​രം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന​ത്.
ഉ​ദ്ഘാടന പരി​പാ​ടി​യി​ൽ എംഎ​ൽഎ മാ​രാ​യ പി.​ആ​ർ.​ജി.​ അ​രു​ണ്‍​കു​മാ​ർ, ഒ.​കെ.​ചി​ന്ന രാ​ജ്, ടൊ​യോ​ട്ടാ കി​ർ​ലോ​സ്ക​ർ എം.​ഡി.​ മ​സ​കാസു ​യാ​ഷിമു​റ, വൈ​സ് പ്ര​സി​ഡ​ൻ​റ് ന​വീ​ൻ സോ​ണി, റൂ​ട്ട്സ് ചെ​യ​ർ​മാ​ൻ കെ.​രാ​മ​സ്വാ​മി, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ.​ക​വി ദാ​സ​ൻ ഡോ.​ച​ന്ദ്ര​ശേ​ഖ​ർ, ജോ. ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ജ​യ​ശ​ങ്ക​ര​ൻ, ആ​ർ.​ടി.​ഒ.​ത്യാ​ഗ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.