കെഎസ്ആർടിസി ബ​സുക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Monday, November 11, 2019 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ അ​ട്ട​പ്പാ​ടി- മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി ബ​സ്സി​ന്‍റെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആവശ്യപ്പെട്ടു.
നി​ല​വി​ൽ ഉ​ള്ള സ​ർ​വീസു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച അ​വ​സ്ഥ​യാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട സ​മ​യ​ങ്ങ​ളി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വീസു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും എം​എ​ൽ​എ ചോ​ദ്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്‍​സഷ​ൻ കാ​ർ​ഡി​നാ​യി എ​ത്തു​ന്ന കു​ട്ടി​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണ്.
വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് സൗ​ഹൃ​ദ സ്വ​ഭാ​വ​ത്തി​ൽ​ ഇ​ട​പെ​ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണം.
40 കി​ലോ മീ​റ്റ​ർ എ​ന്ന ക​ണ്‍​സ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പി​രി​ച്ചു​വി​ട​ലാ​ണ് സ​ർ​വീസു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ മ​റു​പ​ടി ന​ൽ​കി.
കു​ട്ടി​ക​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.