ബ​സി​ടി​ച്ചു വ​യോ​ധി​ക മ​രി​ച്ചു
Monday, November 11, 2019 11:19 PM IST
കോ​യ​ന്പ​ത്തൂ​ർ: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക ബ​സി​ടി​ച്ചു മ​രി​ച്ചു. ഗ​ണ​പ​തി​മോ​ർ മാ​ർ​ക്ക​റ്റ് മാ​രി​യ​മ്മ​ൻ കോ​വി​ൽ​വീ​ഥി സ​ര​സ്വ​തി (74) യാ​ണ് മ​രി​ച്ച​ത്. ഗാ​ന്ധി​പു​ര​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ​ര​സ്വ​തി ഗാ​ന്ധി​പു​ര​ത്തു റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ​വ​ണ്‍​മെ​ന്‍റ് ടൗ​ണ്‍ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ര​സ്വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് ഡ്രൈ​വ​ർ രാം​രാ​ജി​നെ അ​റ​സ്റ്റു​ചെ​യ്തു.