നെന്മാ​റ​യി​ൽ ഇ​രു​പ​തേ​ക്ക​ർ പാ​ട​ത്തു ത​ന​ത് നെ​ൽ​വി​ത്തി​നം കൃ​ഷി ചെ​യ്യും
Wednesday, November 13, 2019 12:34 AM IST
നെന്മാറ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടു കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡും നെന്മാറ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും നെന്മാറ കൃ​ഷി​ഭ​വ​നും സം​യോ​ജി​ത​മാ​യാ​ണ് ത​ന​ത് നെ​ൽ​വി​ത്തി​ന​ങ്ങ​ൾ ഇ​രു​പ​തേ​ക്ക​ർ പാ​ട​ത്തു കൃ​ഷി ചെ​യു​ന്ന​ത്.

130 ദി​വ​സം മൂ​പ്പു​ള്ള നാ​ട​ൻ കു​റു​വ ഇ​നം ക​ർ​ഷ​ക​നാ​യ ചെ​ന്താ​മ​രാ​ക്ഷ​ന്‍റെ പാ​ട​ത്തു വി​ത​ച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ പ​ദ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​എം​സി ക​ണ്‍​വീ​ന​ർ സി.​അ​ജീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് മെ​ന്പ​ർ പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ വ​രു​ണ്‍ പ്ര​സം​ഗി​ച്ചു. മെ​ന്പ​ർ സ​ജി​ത പ്ര​കാ​ശ​ൻ, തോ​ട്ട​ത്തി​ൽ നാ​രാ​യ​ണ​ൻ (ബി​എം​സി. മെ​ന്പ​ർ), മോ​ഹ​ന​ൻ (ബി​എം​സി മെ​ന്പ​ർ), ജ്യോ​തി​കു​മാ​ർ പ​ങ്കെ​ടു​ത്തു. ത​ന​ത് നെ​ൽ​വി​ത്തി​ന​ങ്ങ​ൾ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധതി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.