റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ തേ​ൻ ഉ​ല്പാ​ദ​ന​ത്തി​നു ഒ​രു​ക്കം തു​ട​ങ്ങി
Thursday, November 14, 2019 11:10 PM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ തേ​ൻ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ന് ഏ​റെ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഈ​വ​ർ​ഷ​വും വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ർ​ഷ​ക​ർ ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

റ​ബ​റി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തേ​ക്കാ​ൾ മി​ക​ച്ച വ​രു​മാ​നം തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​മെ​ന്നാ​ണ് എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ മു​ഖ്യ​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ ഡെ​ന്നി തെ​ങ്ങും​പ​ള്ളി പ​റ​യു​ന്ന​ത്.

തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ ചെ​റി​യ താ​ത്പ​ര്യ​മു​ള്ള വീ​ട്ട​മ്മ​മാ​രെ​ണെ​ങ്കി​ൽ കു​ടും​ബ​ത്തി​ന് അ​ധി​ക​വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി തു​ട​ർ​ന്നാ​ൽ ഒ​രു ഹെ​ക്ട​റി​ൽ നി​ന്നും ഒ​രു സീ​സ​ണി​ൽ 250 മു​ത​ൽ 300 കി​ലോ​വ​രെ തേ​ൻ ഉ​ല്പാ​ദ​നം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തേ​നി​ന്‍റെ വി​ല തോ​ത് ഇ​തു​വ​ഴി ഒ​രു​ല​ക്ഷം രൂ​പ നേ​ടാ​നാ​കും. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ റ​ബ​ർ​വി​ല​യു​ടെ തോ​ത​നു​സ​രി​ച്ച് ഒ​രു ഹെ​ക്ട​റി​ൽ നി​ന്നും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ റ​ബ​ർ ഉ​ത്പാ​ദ​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​ൽ ടാ​പ്പിം​ഗ് കൂ​ലി​യാ​യി 75,000 രൂ​പ മു​ട​ക്ക​ണം. വ​ള​വും മ​റ്റു പ​രി​ച​ര​ണ ചെ​ല​വു കൂ​ടി​യാ​കു​ന്പോ​ൾ റ​ബ​ർ ഉ​ത്പാ​ദ​ന ചെ​ല​വ് പി​ന്നേ​യും ഉ​യ​രും.

എ​ന്നാ​ൽ കാ​ര്യ​മാ​യ ഉ​ത്പാ​ദ​ന​ചെ​ല​വി​ല്ലാ​തെ പ്ര​കൃ​തി ന​ല്കു​ന്ന തേ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ചെ​യ്താ​ൽ റ​ബ​റി​ൽ നി​ന്നു​ണ്ടാ​കു​ന്ന ന​ഷ്ടം തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​വും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​പ്പോ​ൾ മൂ​ന്നി​ര​ട്ടി തേ​ൻ ഉ​ല്പാ​ദ​നം ഉ​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​നാ​ൽ എ​ള​വ​ന്പാ​ടം റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ൽ ന​ട​ന്ന തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്യാ​ന്പി​ലും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ എ​ണ്ണ​വും പെ​രു​കു​ക​യാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ക​ർ​ഷ​ക​രും അ​ല്ലാ​ത്ത​വ​രു​മാ​യി നി​ര​വ​ധി​പേ​രാ​ണ് പ​രീ​ശീ​ല​ന​ത്തി​നെ​ത്തി​യ​ത്. പ​രി​ശീ​ല​ന ക്യാ​ന്പ് റ​ബ​ർ​ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ വി.​പി.​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​ന്നി തെ​ങ്ങും​പ​ള്ളി ക്ലാ​സ് ന​യി​ച്ചു. സം​ഘ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ, സാ​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ തേ​നീ​ച്ച​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​യ​തി​നാ​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് സ​മ​യ​മാ​യി.