ചി​റ്റൂ​ർ​ പുഴ​പ്പാ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​യ​ണ​യി​ൽ കു​ള​വാ​ഴ ശു​ചീ​ക​രി​ക്ക​ണം
Sunday, November 17, 2019 11:09 PM IST
ചി​റ്റൂ​ർ: കേ​ര​ള വാ​ട്ട​ർ അ​തോ​റി​യു​ടെ പു​ഴ​പ്പാ​ലം ത​ട​യ​ണ​യി​ൽ വ​ള​ർ​ന്നു പ​ന്ത​ലിച്ച ​കു​ള​വാ​ഴ​ക​ൾ ഉ​ട​ൻ ശൂ​ചി​ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്കാ​ൾ.​ ത​ട​യ​ണ വെ​ള്ള​ത്തി​ൽ നി​റ​വ്യ​ത്യാസം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും കു​ള​വാ​ഴ​ക​ൾ ചീ​ഞ്ഞ് വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം ഉ​ണ്ടാ​വു​ക​യും ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​ൻ​തോ​തി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ന്തി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വെ​ള്ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ല​ക്ട​ർ കു​ടി​വെ​ള്ള വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചു. കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച​തി​ൽ ഉ​പ​ശു​ന്യ​മാ​യ ത​ട​യ​ണ വെ​ള്ളം പു​ഴ​യി​ൽ ഒ​ഴു​ക്കു​ക​യും പി​ന്നി​ട് കു​ന്ദം​ങ്കാ​ട്ടു​പ​തി ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും വെ​ള്ളം പു​ഴ​യി​ലി​റ​ക്കി ത​ട​യ​ണ നി​റ​ച്ചാ​ണ് വീ​ണ്ടും ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​ത്.​ഇ​ത് കാ​ര​ണം കൊ​ടു​വാ​യൂ​ർ ,പു​തു​ന​ഗ​രം ,ത​ത്ത​മം​ഗ​ലം ,അ​ന്പാ​ട്ടു പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​ദി​വ​സം ജ​ല​വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ത​ട​യ​ണ പ്ര​ദേ​ശ​ത്ത് കു​ള​വാ​ഴ​ക​ൾ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മൂ​ടി​യ നി​ല​യി​ലാ​ണു​ള്ള​ത്.

അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ത​ട​യ​ണ വെ​ള്ളം പൂ​ർ​ണ്ണ​മാ​യും കു​ള​വാ​ഴ​ക​ൾ മു​ടി ജ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​മെ​ന്ന​താ​ണ് കു​ടി​വെ​ള്ള ഉ​പ​ഭോ​ക്കാ​ക്ക​ളു​ടെ ആ​ശ​ങ്ക.​മു​പ്പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പു​ഴ​പ്പാ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.​വേ​ന​ൽ ആ​രം​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ നാ​മ​മാ​ത്ര​മാ​യു​ള്ള വീ​ട്ടു​കി​ണ​റു​ക​ളും വ​റ്റി​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ആ​യി​ര​ക്ക​ണ​ക്കി​നു കൂ​ടും​ബ​ങ്ങ​ൾ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന ത​ട​യ​ണ ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന​ത് ജ​ന​കീ​യ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.