റെയിൽവേ പോലീസ് കേസെടുത്തു
Sunday, November 17, 2019 11:11 PM IST
കോ​യ​ന്പ​ത്തൂ​ർ : മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ ചു​റ്റും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന 17 പേ​ർ​ക്കെ​തി​രെ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. ട്രെ​യി​ന​പ​ക​ടം, ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യു​ള്ള ക​ല്ലേ​റു​പ്പോ​ലെ​യു​ണ്ടാ​കു​ന്ന അ​പ​ക​ടം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​മാ​നു​ജം​ന​ഗ​ർ, സൂ​ര്യാ​ന​ഗ​ർ,നീ​ലീ​ക്കോ​ണാം പാ​ള​യം, ഒ​ണ്ടി പു​തൂ​ർ, സി​ങ്കാ​ന​ല്ലൂ​ർ, റാ​വ​ത്തൂ​ർ പി​രി​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന 17 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

താ​ക്കോ​ൽ​ദാ​നം

ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​കെ.​ഗം​ഗാ​ധ​ര​ൻ, കെ.​രാ​ജ​ൻ, കെ.​ബി.​ഉ​ഷാ​കു​മാ​രി, മ​ല്ലി​ക, വി​നോ​ജ്, ജ​യ​ശ്രീ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ,സി. ​രാ​ജി​ക പ്ര​സം​ഗി​ച്ചു.