സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് മീ​റ്റ് ന​ട​ത്തി
Tuesday, November 19, 2019 11:24 PM IST
കോ​യ​ന്പ​ത്തൂ​ർ: സി​എം​ഐ സ​ഭ കോ​യ​ന്പ​ത്തൂ​ർ പ്രേ​ഷി​ത പ്രൊ​വി​ൻ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പൊ​ള്ളാ​ച്ചി വി​ശ്വ​ദീ​പ്തി മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ശ്രീ ​സ​ര​സ്വ​തി ത്യാ​ഗ​രാ​ജ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​മു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വ​ദീ​പ്തി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ ഫാ. ​സാ​ബു പ​ള്ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്രേ​ഷി​ത പ്രൊ​വി​ൻ​സി​ന്‍റെ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും സ്കൂ​ൾ, കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി 650 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു.വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​യ് കൊ​ളേ​ങ്ങാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് ക​രി​പ്പാ​യി സ്വാ​ഗ​ത​വും പ്രൊ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൗ​ണ്‍​സി​ല​ർ ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ള​ജ് ത​ല​ത്തി​ൽ ലി​സ്യു കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ശ​ര​വ​ണം​പ​ട്ടി ഒ​ന്നും കൊ​ഴി​ഞ്ഞാ​ന്പാ​റ ഭാ​ര​ത​മാ​താ കോ​ള​ജ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ൾ ത​ല​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ ചാ​വ​റ വി​ദ്യാ​ഭ​വ​ൻ ഒ​ന്നാം​സ്ഥാ​ന​വും ലി​സ്യു മെ​ട്രി​ക്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​യ​ന്പ​ത്തൂ​ർ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

സ്കൂ​ൾ​ത​ല പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​വ​റ വി​ദ്യാ​ഭ​വ​ൻ കോ​യ​ന്പ​ത്തൂ​ർ ഒ​ന്നും കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഷൊ​ർ​ണൂ​ർ ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.